IndiaKeralaLatest

ഈസ്റ്റര്‍ ആശംസ നേര്‍ന്ന് മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം:  ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് ഈസ്റ്റര്‍ ആശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതീക്ഷയുടെ പ്രകാശം പരത്തിക്കൊണ്ട് വീണ്ടുമൊരു ഈസ്റ്റര്‍ കൂടി വന്നെത്തുകയാണ്. ഏത് പീഡാനുഭവത്തിന്റെ ദുഃഖവെള്ളിക്കുമപ്പുറം അതിജീവനത്തിന്റേതായ ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പുണ്ട് എന്ന പ്രതീക്ഷയുടെ സന്ദേശമാണ് ഈസ്റ്റര്‍ നമുക്ക് നല്‍കുന്നത്.
എല്ലാവിധ വൈജാത്യങ്ങള്‍ക്കും അപ്പുറത്തുള്ള മനുഷ്യത്വത്തിന്റെ ഒരുമ കൊണ്ട് കൂടുതല്‍ ചേര്‍ന്നുനിന്ന് പ്രവര്‍ത്തിക്കുവാന്‍ ഈസ്റ്റര്‍ നമുക്ക് പ്രചോദനമാകട്ടെ എന്നും പിണറായി വിജയന്‍ ആശംസിച്ചു.

Related Articles

Back to top button