KeralaLatestThiruvananthapuram

കോവിഡ്-19, സമ്പര്‍ക്കും കൂടി, കേരളത്തില്‍ ആശങ്ക

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പര്‍ക്കവ്യാപനം കൂടുന്നു. ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരില്‍ പകുതിയിലധികം സമ്പര്‍ക്കത്തിലൂടെ പോസിറ്റീവ് ആയവരാണ്. തിരുവനന്തപുരത്താണ് ഏറ്റവുമധികം സമ്പര്‍ക്കരോഗികള്‍, 3120. തിരുവനന്തപുരത്ത് 88.91 ശതമാനവും സമ്പര്‍ക്കത്തിലൂടെ പോസിറ്റീവ് ആയവരാണ്.

രണ്ടാമത് എറണാകുളം, 1084 പേര്‍. ഇന്നലെ 927 പേര്‍ക്കു കൂടി സ്ഥിരീകരിച്ചതോടെ കേരളത്തില്‍ മൊത്തം കോവിഡ് പോസിറ്റീവ് 19,025. ആകെ രോഗമുക്തര്‍ 9302. സംസ്ഥാനത്ത് നിലവില്‍ ആകെ ഹോട്‌സ്‌പോട്ടുകള്‍ 494 ആയി. നിലവില്‍ 1,56,162 പേരാണു നിരീക്ഷണത്തിലുള്ളത്. ഇന്നലെ 20626 സാംപിളുകള്‍ പരിശോധിച്ചു. ആകെ പരിശോധിച്ച സാംപിളുകളുടെ എണ്ണം 6.72 ലക്ഷമായി.

ഒരു മാസം മുന്‍പ് സമ്പര്‍ക്കത്തിലൂടെ കോവിഡ് പോസിറ്റീവ് ആയവര്‍ 11.82 % മാത്രം. ഇന്നലെയിത് 53.30 ശതമാനമായി. ജൂണ്‍ 26ന് 481 സമ്പര്‍ക്ക രോഗികള്‍ മാത്രം; ഇന്നലെ 10,138. ഒരു മാസത്തിനുള്ളില്‍ 21 മടങ്ങു വര്‍ധന.

Related Articles

Back to top button