KeralaLatest

അനാചാരം തടയാന്‍ നിയമനിര്‍മ്മാണം

“Manju”

തിരുവനന്തപുരം : സംസ്ഥാനത്ത് അന്ധവിശ്വാസവും അനാചാരവും തടയാനുള്ള നിയമനിര്‍മ്മാണം ഉടന്‍. അന്ധവിശ്വാസവും അനാചാരവും പ്രചരിപ്പിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നവര്‍ക്ക് ഏഴു വര്‍ഷംവരെ തടവും ഒരു ലക്ഷംരൂപ പിഴയും ഉറപ്പാക്കുന്നതാണ് നിയമം.നിയമപരിഷ്‌കരണ കമീഷന്‍ സമര്‍പ്പിച്ച കരട് ബില്‍ ആഭ്യന്തര വകുപ്പിന്റെ പരിഗണനയിലാണ്. താമസിയാതെ നിയമസഭയില്‍ അവതരിപ്പിച്ച്‌ നിയമമാക്കും. ക്രിമിനല്‍ നടപടികളാണ് ബില്ലില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. അതിനാല്‍ ആഭ്യന്തര വകുപ്പിന്റെകൂടി വിശദപരിശോധന ആവശ്യമാണ്. ശേഷമാകും നിയമസഭയില്‍ അവതരിപ്പിക്കുന്നതടക്കമുള്ള തീരുമാനമെടുക്കുക.അന്ധവിശ്വാസവും അനാചാരവും തടയാന്‍ നിയമം കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കരട് ബില്‍ തയ്യാറാക്കാന്‍ ജസ്റ്റിസ് കെ ടി തോമസ് ചെയര്‍മാനായ നിയമപരിഷ്‌കരണ കമീഷനെ ചുമതലപ്പെടുത്തി.

Related Articles

Back to top button