IndiaKannurKeralaLatestMalappuram

കണ്ടെയ്ന്‍മെന്റ് മേഖലയില്‍ നിന്നെത്തിയ 64 കാരനെ വീട്ടില്‍ കയറ്റാതെ ബന്ധുക്കള്‍

“Manju”

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

മറയൂര്‍: കോവിഡ് കണ്ടെയ്ന്‍മെന്റ് മേഖലയായ മൂന്നാര്‍ ബൈസണ്‍വാലിയില്‍ നിന്നെത്തിയ അറുപത്തിനാലുകാരനെ ബന്ധുക്കള്‍ വീട്ടില്‍ കയറ്റിയില്ല രാത്രി റോഡരികില്‍ എന്തു ചെയ്യണമെന്നറിയാതെ നിന്ന ഇദ്ദേഹത്തെ പൊലീസില്‍ ഏല്‍പിച്ച്‌ രക്ഷകരായി പൊതുപ്രവര്‍ത്തകനും ഡ്രൈവറും. ബൈസണ്‍വാലിയില്‍ ഏലത്തോട്ടത്തില്‍ ജോലിചെയ്തിരുന്ന കാന്തല്ലൂര്‍ ചുരക്കുളം സ്വദേശിയായ അറുപത്തിനാലുകാരന്‍ മേഖല കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ശനിവൈകിട്ടാണ് വീട്ടിലെത്തിയത്. എന്നാല്‍ രോഗഭീതിയെത്തുടര്‍ന്ന് പ്രവേശനം നിഷേധിക്കുകയായിരുന്നു.

Related Articles

Back to top button