InternationalLatest

ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ പ്ലാന്റ് അബുദാബിയില്‍

“Manju”

ശ്രീജ.എസ്

ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ പ്ലാന്റ് അബുദാബിയില്‍ സ്ഥാപിക്കും. ഫ്രാന്‍സിലെ ഇ.ഡി.എഫും ജിങ്കോ പവറും ചേര്‍ന്നായിരിക്കും രണ്ട് ജിഗാവാട്ട്‌സ് ശേഷിയുള്ള പ്ലാന്റ് നിര്‍മിക്കുന്നത്.

കുറഞ്ഞനിരക്കില്‍ ഊര്‍ജ ഉത്പാദനം ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് പദ്ധതിയെന്ന് എമിറേറ്റ്‌സ് ജല വൈദ്യുത കമ്പനി അറിയിച്ചു. കിലോവാട്ട് മണിക്കൂറിന് 4.97 ഫില്‍സ് എന്ന നിരക്കിലായിരിക്കും ഊര്‍ജ ഉത്പാദനം.

യു.എ.ഇ. ഊര്‍ജപദ്ധതി 2050 പ്രകാരം കുറഞ്ഞ ചെലവിലുള്ള ഊര്‍ജ ഉത്പാദനമെന്ന ലക്ഷ്യമാണ് പദ്ധതിയിലൂടെ നിറവേറ്റപ്പെടുകയെന്ന് തഖ ചീഫ് എക്സിക്യുട്ടീവ് ജാസിം ഹുസൈന്‍ തബേത് അറിയിച്ചു.

Related Articles

Back to top button