IndiaLatest

രാജ്യത്തിന് മൂന്ന് ഐസിഎംആര്‍ ലാബുകള്‍ കൂടി

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: കൊറോണ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി മൂന്ന് ഐസിഎംആര്‍ ലാബുകള്‍ കൂടി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. വീഡിയോ കോണ്‍ഫറന്‍സിലൂടെയായിരുന്നു ഉദ്ഘാടനം. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്‍ധന്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും പങ്കെടുത്തു.

മുംബൈ, കൊല്‍ക്കത്ത, നോയിഡ എന്നിവിടങ്ങളിലാണ് പുതിയ ലാബുകള്‍. ദല്‍ഹി, മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളാണ് രാജ്യത്തെ പ്രധാന വ്യവസായിക കേന്ദ്രങ്ങള്‍. അതുകൊണ്ടാണ് ഇവിടങ്ങളില്‍ ലാബുകള്‍ ആരംഭിച്ചതെന്ന് മോദി പറഞ്ഞു. ലക്ഷക്കണക്കിന് യുവാക്കളാണ് തൊഴിലിനായി ഇവിടങ്ങളിലെത്തുന്നത്. അവര്‍ക്കു വേണ്ടിയാണ് പരിശോധനാ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചത്. ഓരോ ലാബിലും ദിനംപ്രതി 10,000ത്തിലധികം പരിശോധനകള്‍ നടത്താന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button