IndiaLatest

ഇന്ത്യയില്‍ ഡ്രൈ ഫ്രൂട്ട്സ് വില കുത്തനെ ഉയരുന്നു

“Manju”

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചതോടെ, ഇന്ത്യയില്‍ ഡ്രൈ ഫ്രൂഡ്സിന്റെ വില കുതിച്ചുയരുന്നു. ഇന്ത്യയുമായുള്ള കയറ്റിറക്കുമതി താലിബാന്‍ നിര്‍ത്തിയതോടെയാണ് രാജ്യത്ത് ഡ്രൈ ഫ്രൂഡ്സിന്റെ ലഭ്യതയില്‍ കുറവ് ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകളാണ് വിലയെ സ്വാധീനിക്കുന്നത്. ഉത്സവ സീസണ്‍ ആരംഭിച്ചതോടെ, എന്ന് വിതരണം പുനഃസ്ഥാപിക്കാന്‍ സാധിക്കുമെന്ന ആശങ്കയിലാണ് കച്ചവടക്കാര്‍.
ഡ്രൈ ഫ്രൂട്ട്സിന്റെ 85ശതമാനവും അഫ്ഗാനിസ്ഥാനില്‍ നിന്നാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചതോടെ, ഡ്രൈ ഫ്രൂട്ട്സിന്റെ ലഭ്യത കുറയുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. ഇത് രാജ്യത്ത് ഡ്രൈ ഫ്രൂട്ട്സിന്റെ വില കുത്തനെ ഉയരാന്‍ ഇടയാക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ഭരണം പിടിച്ചതിന് പിന്നാലെ, ഇന്ത്യയുമായുള്ള കയറ്റിറക്കുമതി അഫ്ഗാനിസ്ഥാന്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.പാക്കിസ്ഥാന്‍ വഴി ഇന്ത്യയിലേക്കുള്ള കാര്‍ഗോ നീക്കം താലിബാന്‍ നിരോധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. വ്യാപാരം പുനരാരംഭിച്ചില്ലായെങ്കില്‍ നിലവില്‍ സ്റ്റോക്കുള്ള ഡ്രൈ ഫ്രൂട്ട്സിന്റെ വില ഗണ്യമായി ഉയരുമെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ ഡയറക്ടര്‍ ജനറല്‍ അജയ് സഹായ് ആശങ്ക രേഖപ്പെടുത്തി.

Related Articles

Back to top button