KeralaLatestThiruvananthapuram

ലോക് ഡൗൺ ഇളവിലെ അപാകത പരിഹരിക്കണം. കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി

“Manju”

ജ്യോതിനാ കെ പി

കോവിഡ്19 പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ 19 മുതൽ നഗരത്തിൽ വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതിൽ ഇളവുകൾ നൽകിയതിലെ അപാകത പരിഹരിക്കണം എന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി കളക്ടർക്ക് നിവേദനം നൽകി. നഗരത്തിൽ വ്യാപാരം നടത്തുന്ന വ്യാപാരികളും സ്ഥാപനങ്ങളിലെ ജീവനക്കാരും ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ്. ഉച്ചയ്ക്ക് 12 മണിമുതൽ നാലുമണിവരെ വ്യാപാരസ്ഥാപനങ്ങൾ അടക്കുന്നത് മൂലം വ്യാപാരികളും തൊഴിലാളികൾക്കും സുരക്ഷിതമായി തങ്ങുന്നതിന് സൗകര്യം കുറവുമൂലം വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിൽ നിൽക്കേണ്ട സ്ഥിതിയാണുള്ളത്. ഈ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് ഉച്ചയ്ക്ക് 12 മണിമുതൽ നാലുമണിവരെ വ്യാപാരസ്ഥാപനങ്ങൾ അടക്കണമെന്ന തീരുമാനത്തിൽ മാറ്റം വരുത്തി രാവിലെ മുതൽ വൈകുന്നേരം ആറ് മണി വരെ തുറന്നു പ്രവർത്തിക്കുന്ന അതിനുള്ള അവസരം നൽകണമെന്ന് സമിതി ജില്ലാ പ്രസിഡണ്ട് സുധീന്ദ്രൻ സെക്രട്ടറി എം സംസ്ഥാന വൈസ് പ്രസിഡന്റ് പാപ്പച്ചൻ എന്നിവർ അഭ്യർത്ഥിച്ചു

Related Articles

Back to top button