KeralaLatest

സംസ്ഥാനത്ത് ഈ മാസം മുതല്‍ വെള്ളക്കരം കൂടും

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം മുതല്‍ വെള്ളക്കരം കൂടും. ഏപ്രില്‍ ഒന്ന് മുതലുള്ള അടിസ്ഥാന കുടിവെള്ള നിരക്കില്‍ അഞ്ചു ശതമാനം വര്‍ധനയാണ് ഉണ്ടാവുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച വെള്ളക്കര വര്‍ധന പ്രാബല്യത്തില്‍ വരുന്നതോടെ ഗാര്‍ഹിക ഉപഭോക്താവിന് 1000 ലിറ്ററിന് കുറഞ്ഞ നിരക്ക് 4 രൂപ എന്നത് 4 രൂപ 20 പൈസയാകും. പ്രതിമാനം 10000 ലിറ്ററിന് മുകളില്‍ ഉപയോഗിക്കുന്നവര്‍ക്ക് എട്ട് സ്ലാബ് അടിസ്ഥാനമാക്കി ബില്ലില്‍ അഞ്ചു ശതമാനം ഉയരും.

വെള്ളക്കരം വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജലഅതോറിറ്റി ഈ മാസം മുതല്‍ കുടിവെള്ള നിരക്ക് പുതുക്കി നിശ്ചയിച്ചു. ഗാര്‍ഹികം, ഗാര്‍ഹികേതരം, വ്യവസായികം അടക്കം എല്ലാ വിഭാഗത്തിനും ഏപ്രില്‍ മാസം മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുമെന്ന് ഉന്നത ജല അതോറിറ്റി വൃത്തങ്ങള്‍ വ്യക്തമാക്കി.

ഇതോടെ ഗാര്‍ഹിക ഉപഭോക്താവിന് 1000 ലിറ്ററിനുള്ള കുറഞ്ഞ നിരക്ക് 4 രൂപ 20 പൈസയാകും. പ്രതിമാസം 10000 ലിറ്ററിന് മുകളില്‍ ഉപയോഗിക്കുന്നവര്‍ക്ക് നിലവില്‍ എട്ട് സ്ലാബുകള്‍ അടിസ്ഥാനമാക്കിയുള്ള വ്യത്യസ്ത നിരക്കുകളാണ്. ഇത് 1000 ലിറ്ററിന് അഞ്ചു രൂപ മുതല്‍ 14 രൂപ വരെ എന്ന നിലവിലെ താരിഫില്‍ പ്രതിഫലിക്കും.

Related Articles

Back to top button