IndiaLatest

പെരുമ്പാമ്പിനെ പിടിച്ചു.

കോഴികളെ വിഴുങ്ങിയ പെരുമ്പാമ്പിനെ പിടിച്ചു.

“Manju”

നാദാപുരം: കോഴിക്കൂട്ടില്‍ കയറിയ പെരുമ്പാമ്പിനെ പിടികൂടി. താഴെ മുടവന്തേരി നൊച്ചിയില്‍ അബ്ദുറഹ്മാന്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് പെരുമ്പാമ്പ്എത്തിയത്.
കൂട്ടില്‍ കയറിയ പാമ്പ് രണ്ടു കോഴികളെ വിഴുങ്ങി. തുടര്‍ന്ന് കോഴികളെ വിഴുങ്ങിയ ക്ഷീണത്തില്‍ അവിടെതന്നെ ഉറങ്ങുകയായിരുന്നു. രാവിലെ കൂട് തുറക്കാന്‍ വീട്ടുകാര്‍ എത്തിയപ്പോഴാണ് കൂട്ടില്‍ വിശ്രമിക്കുന്ന പെരുമ്പാമ്പിനെ കണ്ടത്.
തുടര്‍ന്ന് കുറ്റ്യാടി ഫോറസ്റ്റ് ഓഫിസില്‍ അറിയിക്കുകയായിരുന്നു. ഫോറസ്റ്റ് ഓഫിസില്‍ നിന്നെത്തിയ ഉദ്യോഗസ്ഥരാണ് പാമ്പിനെ പിടികൂടിയത്, കാട്ടില്‍ വിട്ടു.

Related Articles

Back to top button