IndiaInternationalLatest

“റ​ഫാ​ല്‍’; ഇ​ന്ത്യ​ന്‍ മ​ണ്ണി​ല്‍ പ​റ​ന്നി​റ​ങ്ങി

“Manju”

ശ്രീജ.എസ്

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​ന്‍ സേ​ന​യു​ടെ പ്ര​ഹ​ര​ശേ​ഷി വാ​നോ​ള​മു​യ​ര്‍​ത്തി റ​ഫാ​ല്‍ യു​ദ്ധ​വി​മാ​ന​ങ്ങ​ള്‍ ഇ​ന്ത്യ​ന്‍ മ​ണ്ണി​ല്‍ പ​റ​ന്നി​റ​ങ്ങി. ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 3:10 നാണ് ​ഹ​രി​യാ​ന​യി​ലെ അം​ബാ​ല വ്യോ​മ​താ​വ​ള​ത്തി​ല്‍ അ​ഞ്ച് വി​മാ​ന​ങ്ങ​ള്‍ പ​റ​ന്നി​റ​ങ്ങി​യ​ത്. ജ​ല​സ​ല്യൂ​ട്ട് ന​ല്‍​കി​യാ​ണ് വി​മാ​ന​ങ്ങ​ളെ സ്വീ​ക​രി​ച്ച​ത്.

https://www.facebook.com/SanthigiriNews/posts/1650492538447867

ര​ണ്ടു സു​ഖോ​യ് യു​ദ്ധ​വി​മാ​ന​ങ്ങ​ളു​ടെ അ​മ്പടി​യോ​ടെ​യാ​യി​രു​ന്നു വി​മാ​ന​ങ്ങ​ള്‍ ഇ​ന്ത്യ​ന്‍ വ്യോ​മ​പാ​ത​യി​ലേ​ക്ക് പ്ര​വേ​ശി​ച്ച​ത്. റ​ഫാ​ലി​ന്റെ സ്വീ​ക​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച്‌ പ​ടി​ഞ്ഞാ​റ​ന്‍ അ​റ​ബി​ക്ക​ട​ലി​ല്‍ ഐ​എ​ന്‍​എ​സ് കോ​ല്‍​ക്ക​ത്ത യു​ദ്ധ​ക്ക​പ്പ​ലി​നെ വി​ന്യ​സി​ച്ചി​രു​ന്നു. സ​മു​ദ്രാ​തി​ര്‍​ത്തി​യി​ല്‍ വി​മാ​ന​ങ്ങ​ളെ നാ​വി​ക​സേ​ന സ്വാ​ഗ​തം ചെ​യ്തു.

റ​ഫാ​ലി​ന്‍റെ വ​ര​വ് പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് ട്വീ​റ്റ് ചെ​യ്തു. ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന​യു​ടെ പു​തി​യ നാ​ഴി​ക​ക്ക​ല്ലാ​ണി​തെ​ന്ന് അ​ദ്ദേ​ഹം കു​റി​ച്ചു. ഫ്ര​ഞ്ച് തു​റ​മു​ഖ ന​ഗ​ര​മാ​യ ബോ​ര്‍​ദോ​യി​ല്‍​നി​ന്ന് 7000 കി​ലോ​മീ​റ്റ​ര്‍ പ​റ​ന്നാ​ണ് യു​ദ്ധ​വി​മാ​ന​ങ്ങ​ള്‍ ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്.

59,000 കോ​ടി രൂ​പ മു​ട​ക്കി 36 അ​ത്യാ​ധു​നി​ക യു​ദ്ധ​വി​മാ​ന​ങ്ങ​ള്‍ വാ​ങ്ങാ​നു​ള്ള ക​രാ​ര്‍ ഡ​സോ ഏ​വി​യേ​ഷ​നു​മാ​യി നാ​ലു​വ​ര്‍​ഷം മു​ന്‍പാണ് ഇ​ന്ത്യ ഒ​പ്പി​ട്ട​ത്. ചൈ​നീ​സ് അ​തി​ര്‍​ത്തി​യി​ല്‍ സം​ഘ​ര്‍​ഷം ഒ​ഴി​ഞ്ഞു​പോ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ റ​ഫാ​ലി​ന്‍റെ സാ​ന്നി​ധ്യം നി​ര്‍​ണാ​യ​ക​മാ​യി​രി​ക്കു​മെ​ന്നാ​ണു പ്ര​തി​രോ​ധ വി​ദ​ഗ്ധ​ര്‍ വി​ല​യി​രു​ത്തു​ന്ന​ത്.

Related Articles

Back to top button