InternationalLatest

കിറ്റും ചികിത്സാസഹായവും നല്‍കി ‘ഹോപ്’

“Manju”

മനാമ: അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായ മത്സ്യത്തൊഴിലാളിക്ക് ഹോപ് ബഹ്‌റൈന്റെ സഹായം. തമിഴ്‌നാട് സ്വദേശിയായ ഭാഗ്യരാജിനാണ് ഹോപ് പ്രവര്‍ത്തകരുടെ ആശ്വാസമെത്തിയത്. ബഹ്റൈനിലെത്തി നാല് മാസം തികയും മുമ്പുണ്ടായ അപകടത്തിലാണ് ഭാഗ്യരാജിന് പരിക്കേറ്റത്. സിത്രയില്‍ വെച്ച്‌ ഒരു വാഹനം ഇടിച്ച്‌ ഇദ്ദേഹത്തിന്റെ രണ്ട് കാലുകളും ഒടിഞ്ഞു. തുടര്‍ന്ന്, സല്‍മാനിയ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.

ഓപറേഷന് വിധേയനായ അദ്ദേഹത്തിന് ഉടനെയൊന്നും ജോലി ചെയ്‌ത്‌ കുടുംബം പുലര്‍ത്താന്‍ കഴിയുമായിരുന്നില്ല. വിദ്യാര്‍ഥികളായ രണ്ട് കുട്ടികള്‍ അടങ്ങുന്ന കുടുംബത്തിന് ഇദ്ദേഹത്തിന്റെ വരുമാനമായിരുന്നു ഏക ആശ്രയം. വിഷമാവസ്ഥ മനസ്സിലാക്കി ഹോപ് അറിയിച്ചതുപ്രകാരം തമിഴ്‌ കൂട്ടായ്‌മ ഭാഗ്യരാജിന്റെയും ഒപ്പം യാത്രചെയ്യേണ്ട സഹായിയുടെയും യാത്രാച്ചെലവുകള്‍ വഹിച്ചു. തുടര്‍ചികിത്സക്കായി ഹോപ് സമാഹരിച്ച 50,000 രൂപയും കുടുംബാംഗങ്ങള്‍ക്ക് സമ്മാനങ്ങള്‍ അടങ്ങിയ ഗള്‍ഫ് കിറ്റും സമ്മാനിച്ചാണ് ഭാഗ്യരാജിനെ നാട്ടിലേക്ക് യാത്രയാക്കിയത്.

Related Articles

Back to top button