KeralaLatest

നേതാക്കളുടെ ഉപവാസ സമരം ആഗസ്റ്റ് ഒന്നിന് ആരംഭിക്കും

“Manju”

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരം ശക്തമാക്കാൻ ബി.ജെ.പി സംസ്ഥാന കോർ കമ്മിറ്റി വെബിനാർ യോഗത്തിൽ തീരുമാനം. മുതിർന്ന നേതാക്കൾ നടത്തുന്ന ഉപവാസ സമരം നാളെ(ആഗസ്റ്റ് ഒന്നിന്) ആരംഭിക്കും. പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷനും മുൻ അദ്ധ്യക്ഷൻമാരും ‘സ്വർണ്ണക്കടത്ത് മുഖ്യമന്ത്രി രാജിവെക്കുക’ എന്ന ആവശ്യമുന്നയിച്ചാണ് ആഗസ്റ്റ് ഒന്നു മുതൽ 18 വരെ ഉപവാസ സമരം നടത്തുന്നത്. ആഗസ്റ്റ് ഒന്നിന് ഒ.രാജഗോപാൽ എം.എൽ.എ തിരുവനന്തപുരത്ത് ഉപവസിക്കും. സമാപന ദിവസമായ 18 ന് എറണാകുളത്ത് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഉപവസിക്കും. കേന്ദ്രമന്ത്രി വി.മുരളീധരൻ, കുമ്മനം രാജശേഖരൻ, പി.കെ കൃഷ്ണദാസ്, സി.കെ പദ്മനാഭൻ തുടങ്ങിയ മുതിർന്ന നേതാക്കൾ വിവിധ ജില്ലകളിൽ ഉപവസിക്കും. രാവിലെ 10 മുതൽ വൈകീട്ട് 5 വരെയാണ് ഉപവാസം. സമരത്തോടൊപ്പം അതത് ജില്ലകളിൽ വെർച്ച്വൽ റാലികളും നടക്കും.

Related Articles

Back to top button