IndiaKeralaLatest

ലക്ഷദ്വീപ് നിവാസികളുടെ സംസ്‌കാരത്തിനും ജീവിതത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന നീക്കങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ല-മുഖ്യമന്ത്രി

“Manju”

തിരുവനന്തപുരം: ലക്ഷദ്വീപ് നിവാസികളുടെ സംസ്‌കാരത്തിനും ജീവിതത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന നീക്കങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലക്ഷദ്വീപും കേരളവും തമ്മില്‍ ദീര്‍ഘകാലത്തെ ബന്ധമാണ്. എല്ലാതരത്തിലും കേരളവുമായി ബന്ധപ്പെട്ടവരാണ് ദ്വീപുകാര്‍. ഇത് തകര്‍ക്കാന്‍ ഒരു ഗൂഢശ്രമം ആരംഭിച്ചതായിട്ടാണ് വാര്‍ത്തകളില്‍ കാണുന്നത്. അത് സങ്കുചിത താല്‍പര്യങ്ങള്‍ക്ക് വഴങ്ങികൊണ്ടാണ് അത്തരം നിലപാടുകളെന്നും ഇത്തരം നീക്കങ്ങളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്മാറണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ വാക്കുകള്‍: ‘ലക്ഷദ്വീപില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ അതീവഗൗരവമുള്ളതാണ്. ദ്വീപ് നിവാസികളുടെ സംസ്‌കാരത്തിനും ജീവിതത്തിനും വെല്ലുവിളി ഉയര്‍ത്തുന്ന സാഹചര്യമാണ് ഉയര്‍ന്നുവരുന്നത്. അത്തരം നീക്കങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ല. ലക്ഷദ്വീപും കേരളവും തമ്മില്‍ ദീര്‍ഘകാലത്തെ ബന്ധമാണ്. ഒരുകാലത്ത് സംസ്ഥാനത്തിന്റെ ഭാഗമായിട്ടാണ് അവര്‍ പ്രവര്‍ത്തിച്ചിരുന്നത്. നമ്മുടെ പോര്‍ട്ടുകളുമായി അവര്‍ക്ക് വലിയ ബന്ധമാണുള്ളത്. വിദ്യാഭ്യാസത്തിനായും ചികിത്സയ്ക്കായും അവര്‍ ഇങ്ങോട്ടാണ് വരുന്നത്. അങ്ങനെ എല്ലാതരത്തിലും നമ്മുടെ നാടുമായി ബന്ധപ്പെട്ടവരാണ് ദ്വീപുകാര്‍. ഇത് തകര്‍ക്കാന്‍ ഒരു ഗൂഢശ്രമം ആരംഭിച്ചതായിട്ടാണ് വാര്‍ത്തകളില്‍ കാണുന്നത്. അത് സങ്കുചിത താല്‍പര്യങ്ങള്‍ക്ക് വഴങ്ങികൊണ്ടാണ് അത്തരം നിലപാടുകള്‍. അത് തീര്‍ത്തും അപലപനീയമാണ്. ഇത്തരത്തിലുള്ള നീക്കങ്ങള്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്മാറണമെന്ന് തന്നെയാണ് ശക്തമായ അഭിപ്രായം.’

Related Articles

Back to top button