IndiaLatest

യൂണിഫോമിലെത്തുന്ന സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യയാത്ര

“Manju”

തമിഴ്‌നാട് ട്രാന്‍പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസുകളില്‍ യൂണിഫോം ധരിച്ചെത്തുന്ന മുഴുവന്‍ സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യയാത്ര അനുവദിക്കാന്‍ തമിഴ്‌നാട് ഗതാഗത വകുപ്പ്. ഗതാഗത വകുപ്പ് നല്‍കിയ പാസുമായി എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യയാത്ര ലഭിക്കും.

ഒരു ദിവസം രണ്ട് സൗജന്യയാത്രയാണ് അനുവദിക്കുക. 2016 മുതല്‍ സര്‍ക്കാര്‍ ബസുകളില്‍ സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യയാത്ര അനുവദിച്ചിട്ടുണ്ട്. യൂണിഫോമില്‍ വരുന്ന കുട്ടികളെയോ പാസുമായി വരുന്ന കുട്ടികള്‍ക്കോ സൗജന്യയാത്ര നല്‍കിയില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് കണ്ടക്ടര്‍മാര്‍ക്ക് മുന്നറിയിപ്പുമുണ്ട്.

Related Articles

Back to top button