KeralaLatest

കൊവിഡ് വ്യാപനം: ഈ വര്‍ഷം ഹജ്ജ് ഉണ്ടായേക്കില്ല

“Manju”

സിന്ധുമോള്‍ ആര്‍

റിയാദ്: ഹജ്ജ് തീര്‍ത്ഥാടനം ഈ വര്‍ഷം ഉപേക്ഷിക്കുന്ന കാര്യം പരിഗണനയിലെന്ന് റിപ്പോര്‍ട്ട്. ഒരു ലക്ഷത്തിലധികം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഹജ്ജ് വേണ്ടെന്ന് വയ്ക്കുന്നതിനെ കുറിച്ച്‌ ആലോചിക്കുന്നതായി ഹജ്ജ്, ഉംറ തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട സൗദി മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ബ്രിട്ടീഷ് മാദ്ധ്യമമായ ‘ഫിനാന്‍ഷ്യല്‍ ടൈംസി’നെ ഉദ്ധരിച്ച്‌ ‘ഗള്‍ഫ് ന്യൂസാണ് ‘ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് വിവിധ സാഹചര്യങ്ങള്‍ കണക്കിലെടുക്കുകയാണെന്നും ഒരാഴ്ചക്കുള്ളില്‍ ഔദ്യോഗിക തീരുമാനം ഉണ്ടാകുമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു. 20 ലക്ഷത്തിലധികം തീര്‍ത്ഥാടകരാണ് ഓരോ വര്‍ഷവും ഹജ്ജിനായി സൗദിയിലെത്തുന്നത്.

അതേസമയം, കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലേബര്‍ ക്യാമ്പുകളില്‍ തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്നത് കുറയ്ക്കുന്നതിന്റെ ഭാഗമായി 50,000 തൊഴിലാളികളെ 2,000 പുതിയ കെട്ടിടങ്ങളിലേക്ക് ലേബര്‍ ഹൗസിംഗ് കമ്മറ്റികള്‍ മാറ്റിയതായി റിപ്പോര്‍ട്ട്. കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഹൗസിംഗ് കോമ്ബൗണ്ടുകളില്‍ തന്നെ തൊഴിലാളികള്‍ക്കായി ഐസൊലേഷന്‍ മുറികളും സജ്ജമാക്കാന്‍ കമ്മറ്റികള്‍ തീരുമാനിച്ചു. രാജ്യത്തെ തൊഴിലാളികള്‍ക്കിടയില്‍ കൊവിഡ് പടരുന്നത് തടയാനുള്ള നടപടികളുടെ ഭാഗമായാണിത്.

Related Articles

Back to top button