KeralaLatest

അഞ്ച്​ പഞ്ചായത്തുകളില്‍ ഇന്നും നാളെയും കുടിവെള്ളവിതരണം മുടങ്ങും

“Manju”

തൊടുപുഴ: തൊടുപുഴ-ആലക്കോട് ജലവിതരണ പദ്ധതിയുടെ പ്രധാന പൈപ്പ്​ പൊട്ടിയതോടെ അഞ്ച്​ പഞ്ചായത്തുകളില്‍ രണ്ടുദിവസം വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണം മുടങ്ങും. ആലക്കോട്, കോടിക്കുളം, കരിമണ്ണൂര്‍, ഉടുമ്ബന്നൂര്‍, വണ്ണപ്പുറം പഞ്ചായത്തുകളിലാണ് വ്യാഴം, വെള്ളി ദിവസങ്ങളില്‍ കുടിവെള്ളം മുടങ്ങുന്നത്. രണ്ടുദിവസം തുടര്‍ച്ചയായി ജലവിതരണം മുടങ്ങുന്നത് വാട്ടര്‍ അതോറിറ്റിയെ മാത്രം ആശ്രയിച്ച്‌​ കഴിയുന്ന ആയിരക്കണക്കിന് കുടുംബങ്ങളെ ബുദ്ധിമുട്ടിലാക്കും. പദ്ധതിയിലെ പ്രധാന പൈപ്പ് പൊട്ടിയതിനാല്‍ രണ്ടുദിവസത്തിന്​ ശേഷമേ തകരാര്‍ പരിഹരിക്കാന്‍ കഴിയൂ എന്നാണ്​ വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറഞ്ഞു. ആലക്കോട് പഞ്ചായത്തിലെ ചിലവ് മലയുടെ മുകളിലെ ശുദ്ധീകരണ ശാലയിലെ പ്രധാന പൈപ്പാണ് പൊട്ടിയത്. മലങ്കര ജലാശയത്തില്‍ കോളപ്ര ഭാഗത്തെ പമ്ബ് ഹൗസില്‍നിന്ന്​ വെള്ളം പമ്ബുചെയ്ത് തലയനാട് പ്ലാന്‍റില്‍ എത്തിക്കും. ഇവിടെനിന്ന്​ ഇഞ്ചിയാനി പമ്ബ് ഹൗസിലും തുടര്‍ന്ന് ചിലവ് മലയിലെ ശുദ്ധീകരണ ശാലയിലും എത്തിച്ചാണ് പഞ്ചായത്തുകളില്‍ വിതരണം ചെയ്യുന്നത്. തലയനാട് പ്ലാന്‍റില്‍നിന്ന്​ നേരിട്ട് വെള്ളം വിതരണം ചെയ്യുന്ന ആലക്കോട് പഞ്ചായത്തിലെ അഞ്ചിരി മേഖലയില്‍ ജലവിതരണം തടസ്സപ്പെടാന്‍ സാധ്യതയില്ലെന്ന് അധികൃതര്‍ പറഞ്ഞു. ജല അതോറിറ്റി ഫോണ്‍ നമ്ബര്‍: 8547638429

Related Articles

Back to top button