KeralaLatestThiruvananthapuram

കിളിമാനൂരിൽ മൂന്നുപേർക്ക് കോവിഡ്

“Manju”

പ്രത്യേക ലേഖകന്‍

കിളിമാനൂർ പഴയകുന്നുമ്മൽ പഞ്ചായത്തിലെ ആശാ പ്രവർത്തക, ഒരു സന്നദ്ധ പ്രവർത്തകൻ, കിളിമാനൂർ സ്റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ എന്നിവരടക്കം മൂന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സന്നദ്ധ പ്രവർത്തകനുമായ നേരിട്ടിടപെട്ട ഒരു വാർഡ് അംഗത്തോട് ക്വാറന്റൈനിൽ പോകാൻ ആരോഗ്യവകുപ്പ് നിർദേശിച്ചു. തട്ടത്തുമല ഗവൺമെന്റ് ഹൈസ്കൂളിൽ വ്യാഴാഴ്ച നടത്തിയ സ്രവ പരിശോധനയിലാണ് മൂന്നുപേർക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്.

കിളിമാനൂർ പുതിയകാവ് മാർക്കറ്റിന് അടുത്ത് കഴിഞ്ഞ ആഴ്ച നടന്ന മാല മോഷണ കേസിലെ പ്രതിക്ക് കോവിഡ് പോസിറ്റീവ് ആയതോടെയാണ് ഇയ്യാളുമായി സമ്പർക്കത്തിൽ ആയ പോലീസുകാർക്ക് ടെസ്റ്റ് നടത്തിയത്. തുടർന്ന് സിഐയും,എസ്ഐയും അടക്കം 13 പോലീസുകാർ തട്ടത്തുമലയിൽ നടന്ന പരിശോധനയിൽ പങ്കെടുത്തിരുന്നു.

മാല മോഷണ കേസിലെ പ്രതിയുമായി സമ്പർക്കം പുലർത്തിയ മുപ്പതോളം പോലീസുകാരുടെ സ്രവ പരിശോധനാഫലം ഇനിയും വരുവാനുണ്ട്.

Related Articles

Back to top button