Uncategorized

എന്നെക്കൊണ്ട് ഇത്രയൊക്കെ സാധിക്കൂ’; വിഡിയോ കോളിനിടെ പാട്ടു പാടി മമ്മൂട്ടി

“Manju”

പ്രത്യേക ലേഖകന്‍

വിഡിയോ കോളിനിടെ പാട്ടുപാടി മമ്മൂട്ടി. ഗ്രൂപ്പ് വിഡിയോ കോൾ വഴി സുഹൃത്തുക്കളുമായി സംവദിക്കുന്നതിനിടെയാണ് താരത്തിന്റെ പാട്ട്. 1961-ൽ പുറത്തിറങ്ങിയ ‘ഉണ്ണിയാർച്ച’ എന്ന ചിത്രത്തിലെ ‘അന്നു നിന്നെ കണ്ടതിൽ പിന്നെ അനുരാഗമെന്തെന്നു ഞാനറിഞ്ഞു’ എന്ന എക്കാലത്തെയും മികച്ച ഗാനമാണ് മമ്മൂട്ടി ആലപിച്ചത്.

നാലുവരികൾ പാടി നിർത്തിയതിനു ശേഷം, തന്നെക്കൊണ്ട് ഇത്രയുമേ സാധിക്കൂ എന്നും ഇതിനപ്പുറത്തേയ്ക്കു പോകാൻ പറ്റില്ല എന്നും മമ്മൂട്ടി പറഞ്ഞു. ‘ഇനി അങ്ങോട്ട് ഇല്ല. ഇത്രയേ എന്നെക്കൊണ്ട് സാധിക്കൂ. ഇതിൽ നിങ്ങൾക്കു ചിരിക്കാൻ പറ്റിയാൽ ചിരിക്കുക, സന്തോഷിക്കുക. എല്ലാവർക്കും കോടി കോടി നന്ദി’ താരം വിഡിയോയിൽ പറഞ്ഞു. ഏറെ ആസ്വദിച്ച് താളം മുറിയാതെയാണ് മമ്മൂട്ടിയുടെ പാട്ട്.

ഫ്രൈഡേ മാറ്റിനി എന്ന സമൂഹമാധ്യമ അക്കൗണ്ടിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. വിഡിയോ കോളിനിടെ ലാപ്ടോപ്പിൽ നിന്നു പകർത്തിയ ദൃശ്യങ്ങളാണിത്. മമ്മൂട്ടിയുടെ പാട്ട് ചുരുങ്ങിയ സമയം കൊണ്ട് വൈറലായി. പ്രിയ താരത്തിന്റെ പാട്ട് കേട്ടതിന്റെ മുഴുവൻ സന്തോഷവും ആരാധകർ പ്രകടിപ്പിക്കുകയും ചെയ്തു.

കുഞ്ചാക്കോ സംവിധാനം ചെയ്ത ഉണ്ണിയാർച്ചയിൽ കെ.രാഘവൻ സംഗീതം നൽകിയ ഗാനമാണിത്. എ എം രാജയും പി.സുശീലയും ചേർന്നാണ് ഗാനം ആപിച്ചത്. പി.ഭാസ്കരന്റേതാണു വരികൾ. പുറത്തിറങ്ങി പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഈ പാട്ടിന് ഇന്നും ആരാധകരും ആസ്വാദകരും ഏറെയാണ്.

Related Articles

Back to top button