ചെന്നൈ: തമിഴ്നാട്ടില്‍ ലോക്ഡൗണ്‍ ജൂണ്‍ 14 വരെ നീട്ടിയേക്കും. മുഖ്യമന്ത്രി എം.കെ സ്റ്റാലിനും ഉദ്യോഗസ്ഥരും തമ്മില്‍ നടന്ന ഉന്നതതല യോഗത്തിലാണ് ലോക്ഡൗണ്‍ നീട്ടുന്നതിനെ കുറിച്ച് ആലോചിച്ചത്. കൂടുതല്‍ ഇളവുകളോടെ ലോക്ഡൗണ്‍ നീട്ടാനാണ് സാധ്യത. കൊവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞുവരുന്ന ജില്ലകളില്‍ ലോക്ഡൗണിന് ഇളവുകള്‍ നല്‍കുന്നതിനെ കുറിച്ച് ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ യോഗത്തില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഒരാഴ്ച കൂടി ലോക്ഡൗണ്‍ നീട്ടണമെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ ശുപാര്‍ശ ചെയ്തത്. ഇതോടെയാണ് ലോക്ഡൗണ്‍ നീട്ടുന്ന കാര്യം സര്‍ക്കാര്‍ പരിഗണിച്ചത്.രണ്ടാം തരംഗത്തില്‍ പ്രതിദിനം 35,000 ലേറെ കേസുകള്‍ വരെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇപ്പോള്‍ അത് 24,000 കേസുകളായി കുറഞ്ഞു.
Related Articles
കോവളം ബീച്ചില്‍ തെരുവ് നായ്ക്കളുടെ വിളയാട്ടം ; വിനോദസഞ്ചാരികള്‍ക്ക് ഭീഷണി
January 8, 2021 11:35 AM
Check Also
Close
-
പരിഹാരമായി ബോട്ടോക്സ് ചികിത്സFebruary 10, 2022 6:34 PM