ArticleLatest

പരിഹാരമായി ബോട്ടോക്‌സ് ചികിത്സ

“Manju”

അസാധാരണമായി വിയര്‍ക്കുന്നത് ആരോഗ്യകരമായ പ്രശ്‌നങ്ങള്‍ മൂലമാണ്. ചൂട് കുടൂന്ന സമയത്ത് വിയര്‍ക്കുന്നത് സാധാരണമാണ്. എന്നാല്‍ നല്ല തണുപ്പുള്ള സമയത്ത് അസാധാരണമായി വിയര്‍ക്കുന്നത് തീര്‍ച്ചയായും ആരോഗ്യപ്രശ്‌നങ്ങള്‍ക്കൊണ്ട് തന്നെയാണ്. ഈ രോഗത്തെ ഹൈപ്പര്‍ഹൈഡ്രോസിസ് എന്നാണ് പറയുന്നത്. തണുത്ത കാലാവസ്ഥയില്‍ പോലും ആളുകള്‍ അസ്വാഭാവികമാം വിധം വിയര്‍ക്കുമ്പോഴാണ് ഹൈപ്പര്‍ഹൈഡ്രോസിസ് എന്ന രോഗാവസ്ഥ ഉണ്ടാകുന്നത്.

ഈ പ്രശ്‌നത്തിന് പരിഹാരമായി ബോട്ടോക്‌സ് ചികിത്സ തിരഞ്ഞെടുക്കാം. അമിതമായ വിയര്‍പ്പ് ചികിത്സിക്കുന്നതിനുള്ള ബോട്ടോക്‌സ് കുത്തിവയ്പ്പുകള്‍ക്ക് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. എന്നാല്‍ വിയര്‍പ്പിനുള്ള ഒരു ശാശ്വതമായ ചികിത്സയല്ല ബോട്ടോക്‌സ്. ഒന്നോ രണ്ടോ വര്‍ഷത്തിന് ശേഷം വീണ്ടും ഈ കുത്തിവെപ്പുകള്‍ തുടരേണ്ടതായി വരും. അമിത വിയര്‍പ്പ് നിയന്ത്രിക്കാന്‍ കൈകള്‍, കാലുകള്‍, പുറം, നെഞ്ച് തുടങ്ങിയ ഭാഗങ്ങളില്‍ കുത്തിവയ്പ്പ് നടത്തേണ്ടതായി വരും.

ഒരു വ്യക്തി ബോട്ടോക്‌സ് കുത്തിവയ്പ്പ് എടുത്ത ശേഷം രണ്ട് മുതല്‍ നാല് ദിവസത്തിനുള്ളില്‍ തന്നെ ഫലം കണ്ടു തുടങ്ങും. ബോട്ടോക്‌സ് കുത്തിവയ്പ്പ് ചെലവേറിയ ഒന്നായതിനാല്‍ എല്ലാവര്‍ക്കും ഈ ചികിത്സ താങ്ങാന്‍ കഴിയില്ല. ഒരു ഡോസ് കുത്തിവയ്പ്പിന് 50,000 രൂപ വരെയാണ് ഈ ചിത്സയ്ക്ക് ചിലവ്. 30 മിനിറ്റില്‍ താഴെ സമയമാണ് രണ്ട് കൈകളിലും ബോട്ടോക്‌സ് കുത്തിവയ്പ്പുകള്‍ എടുക്കാനായി വേണ്ടി വരിക. ചിലര്‍ക്ക് കുത്തിവയ്പ്പ് കഴിഞ്ഞ് വേദനയും തലവേദനയും പനിയും അനുഭവപ്പെടാം.

Related Articles

Back to top button