KeralaLatestThrissur

തൃശൂർ ജില്ലയിൽ 76 പേർക്ക് കോവിഡ്; 54 പേർക്ക് രോഗമുക്തി

“Manju”

ബിന്ദുലാൽ തൃശൂർ

തൃശൂർ ജില്ലയിൽ ആഗസ്റ്റ് ഒന്ന് ശനിയാഴ്ച 76 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥീരികരിച്ച 490 പേർ ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. തൃശൂർ സ്വദേശികളായ 10 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിലുണ്ട്. ഇതുവരെ 1533 പേർ കോവിഡ് പോസിറ്റീവായി. ശനിയാഴ്ച 54 പേർ കോവിഡ് നെഗറ്റീവായി. ഇതുവരെ ആകെ 1026 പേർ കോവിഡ് നെഗറ്റീവായി. ഇരിങ്ങാലക്കുടയിൽ വെള്ളിയാഴ്ച മരിച്ചയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ കോവിഡ് മരണം എട്ടായി.
ഉറവിടം അറിയാത്ത രണ്ട് പേരടക്കം സമ്പർക്കത്തിലൂടെ 53 പേർക്ക് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു. 23 പേർ വിദേശ രാജ്യങ്ങളിൽനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമായി വന്നവരാണ്.

Related Articles

Back to top button