InternationalLatest

താടിയില്ലെങ്കില്‍ ഇനി സര്‍ക്കാര്‍ ജോലിയില്ല

“Manju”

കാബൂള്‍: കടുത്ത നിബന്ധനകളുമായി അഫ‌്ഗാനിസ്ഥാനിലെ ജനങ്ങളെ വീര്‍പ്പുമുട്ടിയ്ക്കുകയാണ് താലിബാന്‍. ജനങ്ങള്‍ക്ക് യാതൊരു സ്വാതന്ത്ര്യയും നല്‍കാതെയാണ് താലിബാന്‍ മുന്നോട്ട് പോകുന്നത്.
ഇനി മുതല്‍ അഫ്‌ഗാനിസ്ഥാനില്‍ താടി ഇല്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാനാകില്ല. താടിയില്ലാത്തവരെ സര്‍വീസില്‍ നിന്നും വിലക്കിക്കൊണ്ടുള്ള ഉത്തരവ് താലിബാന്‍ ഇറക്കി. ജീവനക്കാര്‍ കൃത്യമായ ഡ്രസ് കോഡ് പാലിക്കണമെന്നും അല്ലാത്തപക്ഷം ജോലിയില്‍ നിന്നും പിരിച്ചുവിടുമെന്നുമുള്ള മുന്നറിയിപ്പും ഇവര്‍ നല്‍കിയിട്ടുണ്ട്.
സര്‍ക്കാര്‍ ജീവനക്കാര്‍ താടി വടിക്കരുതെന്നും നീളമുള്ളതും അയഞ്ഞതുമായ പ്രാദേശിക വസ്ത്രം ധരിക്കണമെന്നുമാണ് നിര്‍ദ്ദേശം. കൃത്യസമയത്ത് ആളുകള്‍ പ്രാര്‍ത്ഥിക്കുന്നുവെന്ന് ഉറപ്പാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
തൊപ്പിയോ തലപ്പാവോ ധരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. പുതിയ നിയമങ്ങള്‍ ജീവനക്കാര്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സ്ഥാപനങ്ങളില്‍ പരിശോധനയും നടക്കുന്നുണ്ട്. താലിബാന്‍ സര്‍ക്കാരിന്റെ പബ്ലിക് മൊറാലിറ്റി മന്ത്രാലയമാണ് പരിശോധന നടത്തുന്നത്.
രാജ്യത്തെ സ്‌ത്രീകള്‍ക്കുമേലും കടുത്ത നിയന്ത്രണങ്ങളാണ് താലിബാന്‍ കഴിഞ്ഞ ദിവസം കൊണ്ട് വന്നത്. സ്‌ത്രീകള്‍ക്ക് പുരുഷന്മാര്‍ കൂടെയുണ്ടെങ്കില്‍ മാത്രമേ ഇനി മുതല്‍ വിമാനത്തില്‍ യാത്ര ചെയ്യാനാകു. ഇത് സംബന്ധിച്ച്‌ അഫ്‌ഗാനിലെ വിമാനക്കമ്പനികള്‍ക്ക് താലിബാന്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.

Related Articles

Back to top button