KeralaLatestThiruvananthapuram

സ്വര്‍ണക്കടത്ത് കേസ് : യു.എ.ഇ. കോണ്‍സുലേറ്റില്‍ നിന്നും സി-ആപ്റ്റില്‍ എത്തിയത് 28 പാഴ്‌സലുകള്‍, നിര്‍ണായക കണ്ടെത്തലുകളുമായി കസ്റ്റംസ്‌

“Manju”

സിന്ധുമോള്‍ ആര്‍

തിരുവനന്തപുരം: യു.എ.ഇ. കോണ്‍സുലേറ്റില്‍നിന്നും സര്‍ക്കാര്‍ പ്രിന്റിംഗ് സ്ഥാപനമായ തിരുവനന്തപുരത്തെ സി-ആപ്റ്റില്‍ എത്തിയത് 28 പാഴ്സലുകളെന്ന് കസ്റ്റംസിന്റെ കണ്ടെത്തല്‍. ഈ പാഴ്‌സലുകള്‍ വിതരണത്തിനായി സി-ആപ്റ്റിന്റെ വാഹനത്തില്‍ എടപ്പാളിലേക്ക് കൊണ്ടുപോകുകയായിരുന്നു. സി ആപ്റ്റിലെ ഉന്നത ഉദ്യോഗസ്ഥനാണ് ഇതിന് മേല്‍നോട്ടം വഹിച്ചതെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. യു.എ.ഇ. കോണ്‍സുലേറ്റില്‍നിന്ന് നേരിട്ട് റംസാന്‍ കിറ്റുകള്‍ കൈപ്പറ്റി വിവാദത്തിലായ മന്ത്രി കെ.ടി. ജലീലാണ് സി-ആപ്റ്റ് ചെയര്‍മാന്‍.

രണ്ടു വാഹനങ്ങളിലാണ് കോണ്‍സുലേറ്റില്‍നിന്ന് പാഴ്സലുകള്‍ സി-ആപ്റ്റില്‍ എത്തിച്ചത്. ഒന്നില്‍ മതഗ്രന്ഥത്തിന്റെ പകര്‍പ്പുകളും ലഘുലേഖകളും ഉണ്ടായിരുന്നു. മറ്റു പാക്കറ്റുകള്‍ ഭദ്രമായി സൂക്ഷിക്കാന്‍ ഉന്നത ഉദ്യോഗസ്ഥന്‍ നിര്‍ദേശം നല്‍കിയെന്നും ജീവനക്കാര്‍ പറഞ്ഞു. ഇവിടെ സുലഭമായി കിട്ടുമ്പോള്‍ പുറമേനിന്നും എത്തിച്ചതിനെക്കുറിച്ചും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്. ഉന്നതതല നിര്‍ദേശത്തെ തുടര്‍ന്നാണ് സി-ആപ്റ്റ് ഉദ്യോഗസ്ഥര്‍ പാഴ്സല്‍ കടത്തിന് നേതൃത്വം നല്‍കിയത്.

കേരള സാങ്കേതിക സര്‍വകലാശാലയിലെ ഒരു ജീവനക്കാരന് സി-ആപ്റ്റിലെ സുപ്രധാന തസ്തികയില്‍ നിയമനം നല്‍കിയിരുന്നു. എന്നാല്‍ പാഴ്സല്‍ ഇടപാടിനു പിന്നാലെ ഇയാളെ എല്‍.ബി.എസിലേക്ക് മാറ്റി നിയമിച്ചത് ദുരൂഹമാണെന്നും ജീവനക്കാര്‍ പറയുന്നു.

Related Articles

Back to top button