ArticleLatest

ജൂൺ18 :ഫ്രാൻസിന്‍റെ മേൽക്കോയ്മ അവസാനിച്ച വാട്ടർലൂ

“Manju”

യൂറോപ്പിൽ ഫ്രാൻസിന്റെ മേൽക്കോയ്മ അവസാനിച്ച യുദ്ധമായിരുന്നു വാട്ടർലൂ നെപ്പോളിയൻ അവസാനം തോറ്റ യുദ്ധം നെപ്പോളിയൻ ഭരണം അവസാനിപ്പിച്ച യുദ്ധം .ഈ യുദ്ധം നടന്നിട്ട് ഇന്ന് 205 വർഷമാവുന്നു. നെപ്പോളിയൻ ബോണപ്പാർട്ടിന്റെ നേതൃത്വത്തിലുള്ള ഫ്രഞ്ച് സൈന്യവും ബ്രിട്ടന്റെ നേതൃത്വത്തിൽ യൂറോപ്യൻ സഖ്യ സൈന്യവും തമ്മിൽ ‘ഫ്രാൻസി’ ലെ വാട്ടർലൂവിൽ 1815 ജൂൺ 18 ഞായറാഴ്ച നടന്ന യുദ്ധമാണ് ചരിത്രത്തിൽ അന്നു മുതൽ ഇന്നു വരെ എല്ലാ അന്തിമപരാജയങ്ങളെയും വിശേഷിപ്പിക്കുന്ന വാക്ക്.

വാട്ടർലൂ യുദ്ധം. യുദ്ധവീരനും ഫ്രഞ്ച് ചക്രവർത്തിയുമായ നെപ്പോളിയൻ ബോണപ്പാർട്ടിന്റെ അവസാന യുദ്ധം എന്ന നിലയിൽ ചരിത്രപ്രസിദ്ധമാണ് ഈ യുദ്ധം. ഈ യുദ്ധത്തിലെ പരാജയത്തോടെ ഫ്രാൻസിൽ നെപ്പോളിയന്റെ ഭരണം അവസാനി വെല്ലിംഗ്ടൺ പ്രഭുവിന്റെ സൈനിക ജീവിതത്തിലെ വൻവിജയമായി വാട്ടർലൂ കണക്കാക്കപ്പെടുന്നു.ഫ്രഞ്ച് ചക്രവർത്തി നെപ്പോളിയൻ ബോണപ്പാർട്ട് അവസാനമായി പരാജയപ്പെട്ട യുദ്ധമായ ‘വാട്ടർ ലൂ’ ഇന്നത്തെ ബൽജിയത്തിലാണ്.

ലായെസാന്റ് തോട്ടവളപ്പും വീടും പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ഫ്രഞ്ചു സൈന്യും മുന്നേറി. തുടർച്ചയായുള്ള മഴകാരണം ചെളിക്കണ്ടങ്ങളിലൂടെ നീങ്ങാൻ ഫ്രഞ്ചുസൈന്യം നിർബന്ധിതരായി. പതിനൊന്നുമണിക്കാണ് യുദ്ധം ആരംഭിച്ചത് അനേകം മണിക്കൂറുകളോളം നീണ്ടുനില്ക്കയും ചെയ്തു. ഉച്ചയോടെ വെല്ലിംഗ്ടണിന്റെ സൈന്യനിരയിൽ പിളർപ്പുകൾ പ്രത്യക്ഷപ്പെട്ടു.

വിജയം സുനിശ്ചിതമെന്ന് നെപോളിയൻ ഉറപ്പിച്ച സമയത്ത് ബ്ലൂഷറുടെ വമ്പിച്ച സൈന്യം സ്ഥലത്തെത്തി.ഫ്രഞ്ചു സൈന്യം അതിശക്തമായി ചെറുത്തു നിന്നെങ്കിലും ശത്രുവിന്റെ സൈന്യബലം കാരണം ചിന്നിച്ചിതറിപ്പോയി. ഫ്രഞ്ചുസൈന്യത്തേക്കാൾ മൂന്നിരട്ടി സംഖ്യബലമുണ്ടായിരുന്നു ശത്രുസൈന്യത്തിന്. ഒടുവിൽ ഇംപീരിയൽ ഗാർഡ്സ് എന്ന സ്വന്തം ബറ്റാലിയനോടൊപ്പം നെപോളിയനും രംഗത്തിറങ്ങി. പക്ഷെ ഫലമുണ്ടായില്ല.വെല്ലിംഗ്ടൺ വിജയക്കൊടി പറത്തി, ബ്ലൂഷർ ഫ്രഞ്ചുസൈന്യത്തെ യുദ്ധത്തളത്തിൽ നിന്നു തുരത്താനുള്ള ചുമതല ബ്ലൂഷറിനു നല്കി.

നെപോളിയനും ശേഷിച്ച സൈനികരും കഴിയുന്നത്ര വേഗത്തിൽ പാരിസിലേക്കു കുതിച്ചു.പാരിസിൽ തിരിച്ചെത്തിയ നെപോളിയൻ വീണ്ടും ഒരിക്കൽ കൂടി യുദ്ധം ചെയ്യാൻ സന്നദ്ധനായിരുന്നു. പക്ഷെ സാഹചര്യങ്ങൾ അനുകൂലമായിരുന്നില്ല.കിരീടാവകാശിയായി പുത്രൻ നെപോളിയൻ രണ്ടാമനെ പ്രഖ്യാപിച്ച് , നെപോളിയൻ സ്ഥാനത്യാഗം ചെയ്തു. അമേരിക്കയിലേക്കു കടൽമാർഗ്ഗം പോകുന്നതിന്ടെ ബ്രിട്ടീഷ് കപ്പൽ വഴിതടഞ്ഞ് ഇംഗ്ലീഷു തീരത്ത് എത്തിച്ചു.

ഒടുവിൽ സെന്റ് ഹെലേനയിൽ ബ്രിട്ടീഷ് തടങ്ങലിൽ മരണം വരെ കഴിയേണ്ടിവന്നു. 1821 മെയ് 5-ന് നെപോളിയൻ അന്തരിച്ചു. ഭൗതികശരീരം അവിടെത്തന്നെ അടക്കം ചെയ്യപ്പെട്ടു. പിന്നീട് ദശാബ്ദങ്ങൾക്കുശേഷം 1840-ൽ നെപോളിയന്റെ അസ്ഥികൾ വലിയ ആർഭാടത്തോടെ പാരീസിലേക്കു കൊണ്ടുവന്ന് സൈനിക മന്ദിരത്തിൽ സ്ഥാപിക്കുകയുണ്ടായി.

വർഷങ്ങൾക്കുശേഷം സൈനികജീവിതം ഉപേക്ഷിച്ച് വെല്ലിംഗ്ടൺ രാഷ്ട്രീയത്തിലിറങ്ങി. രണ്ടു തവണ ബ്രിട്ടന്റെ പ്രധാനമന്ത്രി പദത്തിൽ ഇരിക്കുകയും ചെയ്തു.1846-ൽ സജീവരാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചു. 1852 സപ്റ്റമ്പർ 14-ന് അന്തരിച്ചു.

Related Articles

Back to top button