Kozhikode

ജനതാദൾ (എസ്) ഗാന്ധി സ്മൃതി സായാഹ്നം നടത്തി

“Manju”

വി. എം. സുരേഷ് കുമാർ

വടകര: മഹാത്മാഗാന്ധിയുടെ 151- മത് ജന്മദിനത്തിൽ ജനതാദൾ (എസ്) കുറ്റ്യാടി നിയോജകം മണ്ഡലം കമ്മിറ്റി ഗാന്ധി സ്മൃതി സായാഹ്നം നടത്തി.അഹിംസയിലൂന്നിയ ഗാന്ധി ദർശനങ്ങൾക്ക് മാത്രേമേ സമൂഹത്തിൽ സമാധാനം നിലനിർത്താൻ കഴിയൂ എന്ന് ഉദ്ഘാടനം ചെയ്ത് കൊണ്ട് ജനതാദൾ (എസ്) സംസ്ഥാന ജനറൽ സെക്രട്ടറി പി.പി.മുകുന്ദൻ അഭിപ്രായപ്പെട്ടു.
സുധീഷ് തിരുവള്ളൂർ അധ്യക്ഷത വഹിച്ചു. യുവജനതാദൾ (എസ്) ജില്ലാ പ്രസിഡന്റ് എൻ.ടി.കെ. നിധിൻ, എൻ.കെ.സജിത്ത്, പി.പി.രാജൻ, സുരേഷ് ചെരണ്ടത്തൂർ ,ഫൈസൽ വള്ള്യാട്, കെ.ശ്രീധരൻ മാസ്റ്റർ, കെ.കെ.രവീന്ദ്രൻ, ഇ രാജീവൻ, സി.പി. ബാബു, കെ.എം.പ്രകാശ്, പ്രസാദ്, റിനീഷ്, കോമത്ത് രാജൻ, എ.കെ.സുധീഷ്, എം.ബാലൻ മാസ്റ്റർ, സുനിൽ നന്ദാനത്ത് എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button