InternationalLatest

സ്വകാര്യ വാഹനങ്ങൾക്ക് ശ്രീലങ്കയില്‍ ഇന്ധനമില്ല

“Manju”

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ശ്രീലങ്ക സ്വകാര്യ വാഹനങ്ങൾക്ക് പെട്രോളും ഡീസലും നൽകുന്നത് നിർത്തിവെച്ചു. രണ്ടാഴ്ചത്തേക്കാണ് വിലക്ക്. അവശ്യ സർവീസുകൾ നടത്തുന്ന വാഹനങ്ങൾക്ക് മാത്രമായി ഇന്ധന വിതരണം പരിമിതപ്പെടുത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. ബസുകൾ, ട്രെയിനുകൾ, ആംബുലൻസുകൾ, മരുന്നുകളും ഭക്ഷ്യവസ്തുക്കളും കൊണ്ടുപോകുന്ന വാഹനങ്ങൾ എന്നിവയ്ക്ക് മാത്രമേ പമ്പുകളിൽ നിന്ന് ഇന്ധനം നൽകുകയുള്ളു.
ശ്രീലങ്കയിൽ 9,000 ടൺ ഡീസലും 6,000 ടൺ പെട്രോളും ബാക്കിയുണ്ട്. ഇറക്കുമതി ചെയ്യാൻ പണമില്ല. ഈ സാഹചര്യത്തിലാണ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചത്. രാജ്യത്തെ എല്ലാ സർക്കാർ, സ്വകാര്യ ജീവനക്കാരോടും വർക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് മാറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സ്കൂളുകളും കോളേജുകളും ഓൺലൈൻ പഠനത്തിലേക്ക് മാറി.
1970നു ശേഷം ഇതാദ്യമായാണ് ഒരു രാജ്യം ഇന്ധന വിതരണത്തിന് ഇത്തരം നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. മാസങ്ങളായി കടുത്ത ഇന്ധനക്ഷാമമാണ് ശ്രീലങ്ക നേരിടുന്നത്. പെട്രോൾ പമ്പുകൾക്ക് മുന്നിൽ മണിക്കൂറുകളോളം ആളുകൾ ക്യൂ നിൽക്കുന്നത് ഒരു സാധാരണ കാഴ്ചയാണ്. കഴിഞ്ഞ ദിവസം മുതൽ പമ്പുകളിൽ ടോക്കൺ സംവിധാനം പ്രാബല്യത്തിൽ വന്നു.

Related Articles

Back to top button