InternationalLatest

രക്തദാന ക്യാംപ് സംഘടിപ്പിച്ചു

“Manju”
സൗദിയിലെ കൊവിഡ് രോഗ ബാധിതർക്ക് ആശ്വാസവുമായി ഇന്ത്യൻ പ്രവാസി കൂട്ടായ്മയായ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം. ദേശീയ തലത്തിൽ നടത്തുന്ന പ്ലാസ്മ, രക്തദാന കാംപയിനിൻ്റെ ഭാഗമായാണ് ഫ്രറ്റേണിറ്റി ഫോറം അൽ ജൗഫ് ഘടകം പ്ലാസ്മാ, രക്തദാന കാംപ് സംഘടിപ്പിച്ചത്. അൽ ജൗഫിലെ പ്രമുഖ ഗവൺമെൻ്റ് ആശുപത്രിയായ പ്രിൻസ് മിത്ഹബ് ബിൻ അബ്ദുൽ അസീസ് ഹോസ്പിറ്റലുമായി സഹകരിച്ചാണ് കാംപയിൻ നടത്തിയത്.
ചടങ്ങിൽ നിരവധി പേർ രക്തം ദാനം ചെയ്തു. ഹോസ്പിറ്റൽ ബ്ലഡ് ഡൊണേഷൻ വിഭാഗം മേധാവി ഫൈസി അൽ ജുനൈദി, ഫ്രറ്റേണിറ്റി ഫോറം അൽ ജൗഫ് പ്രസിഡൻറ് ബിജൂർ കണിയാപുരം, സെക്രട്ടറി ഹനീഫ് തൊഴുപ്പാടം, നജീബ് വള്ളക്കടവ്, ഷഫീഖ് മൗലവി പത്തനാപുരം എന്നിവർ ചടങ്ങിന് നേത്യത്വം നൽകി.

Related Articles

Back to top button