InternationalLatest

ലേലത്തില്‍ വിറ്റ മെഡല്‍ മരിയ ആന്ദ്രേസിക്ക് തിരികെ ലഭിച്ചു

“Manju”

പോളണ്ട് ;എട്ടു മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ഹൃദയ ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താനായി തന്റെ മെഡല്‍ ലേലത്തില്‍ വിറ്റ പോളണ്ടിന്റെ വനിതാ ജാവലിന്‍ത്രോ താരം മരിയ ആന്ദ്രേസിക്ക് തന്റെ മെഡല്‍ തിരികെ ലഭിച്ചു. ശസ്ത്രക്രിയക്കായി 3,85000 യു.എസ് ഡോളറെന്ന ഭീമമായ തുകയായിരുന്നു ചെലവ്. പണം കണ്ടെത്താനായി കുഞ്ഞിന്റെ മാതാപിതാക്കള്‍ ഒരു ഓണ്‍ലൈന്‍ ക്യാമ്പെയിന്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ കുഞ്ഞിന്റെ അവസ്ഥ ഓരോ നിമിഷവും മോശമായിക്കൊണ്ടിരിക്കേ ആവശ്യമുള്ള തുകയുടെ പകുതി മാത്രമേ അവര്‍ക്ക് കണ്ടെത്താന്‍ സാധിച്ചുള്ളൂ. ഇതോടെയാണ് മരിയ ആന്ദ്രേസിക് സഹായവുമായി രംഗത്തെത്തിയത്.

ഒരു പോളിഷ് സൂപ്പര്‍ മാര്‍ക്കറ്റ് ചെയിനായ സാബ്ക പോള്‍സ്‌ക 1,25000 ഡോളറിന് മരിയയുടെ മെഡല്‍ ലേലത്തില്‍ പിടിച്ചു. എന്നാല്‍ മരിയയെപ്പോലെ ഹൃദയമുള്ളവരായിരുന്നു സാബ്ക പോള്‍സ്‌കയും. കുഞ്ഞിന്റെ ശസ്ത്രക്രിയക്ക് ആവശ്യമായ തുകയും നല്‍കിയ അവര്‍ തങ്ങള്‍ ലേലത്തില്‍ പിടിച്ച മെഡല്‍ മരിയയ്ക്ക് തന്നെ തിരിച്ചുകൊടുക്കുകയും ചെയ്തു. മരിയയുടെ നല്ല മനസ് കാരണമാണ് തങ്ങള്‍ ഈ തീരുമാനത്തിലെത്തിയത് എന്നായിരുന്നു സ്ഥാപനത്തിന്റെ പ്രതികരണം.

Related Articles

Back to top button