IndiaKeralaLatest

കലോത്സവത്തിൽ എ ഗ്രേഡ് നേടിയ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹന സമ്മാനമായി 10000 രൂപ

“Manju”

രീജ.എസ്

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലും സ്പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തിലും എ ഗ്രേഡ് നേടിയ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹന സമ്മാനമായി 10000 രൂപ വീതം നല്‍കാന്‍ പട്ടികജാതി വികസന വകുപ്പ് തീരുമാനിച്ചു. 2018 ഡിസംബറില്‍ ആലപ്പുഴ വെച്ച്‌ നടന്ന കലോത്സവത്തിലെ വിജയികള്‍ക്കാണ് സമ്മാനം ലഭിക്കുക. 212 വിദ്യാര്‍ഥികള്‍ പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായിട്ടുണ്ട്.

പട്ടികജാതി വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികളില്‍ കലാവാസന പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കുട്ടികളുടെ കലാപ്രകടനങ്ങള്‍ പൊതുജനങ്ങള്‍ക്കു കൂടി കാണാന്‍ പറ്റുന്ന തരത്തില്‍ ഒരു പരിപാടി സംഘടിപ്പിച്ചു കൊണ്ട് തുക വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ ഉദ്ദേശിച്ചത്.

എന്നാൽ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ഇത് സാധ്യമല്ലാത്തതിനാല്‍ കുട്ടികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ടാണ് തുക നല്‍കുക. ഇതിനായി 21,20,000 രൂപ സര്‍ക്കാര്‍ പട്ടികജാതി വികസന വകുപ്പിന് അനുവദിച്ചു.

Related Articles

Back to top button