KeralaLatestThiruvananthapuram

മംഗലപുരത്ത് ഇമ്മ്യുണിറ്റി ബൂസ്റ്റർ.

“Manju”

ജ്യോതിനാഥ് കെ പി
മംഗലാപുരം:
കോവിഡ് 19 എന്ന മഹാമാരിയെ ചെറുക്കാൻ മനുഷ്യരിലെ പ്രതിരോധ ശക്തി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഹോമിയോ ഇമ്മ്യുണിറ്റി ബൂസ്റ്റർ മംഗലപുരം ഗ്രാമ പഞ്ചായത്തിലെ മുഴുവൻ വീടുകളിലും എല്ലാപേർക്കും നൽകാൻ മരുന്നെത്തിച്ചു ഗ്രാമ പഞ്ചായത്ത്. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഫണ്ട് ചിലവഴിക്കുന്നത്. ഫലപ്രദമായ ചികിത്സ മരുന്നുകൾ കണ്ടെത്താൻ കഴിയാതിരിക്കുകയും മനുഷ്യരിലെ പ്രതിരോധ ശക്തി വർദ്ധിക്കേണ്ട അവസ്ഥയും കണ്ടുകൊണ്ടാണ് ഈ മരുന്ന് ഒരു വയസ് തുടങ്ങി മുഴുവൻ ആളുകൾക്കും ഇത് നൽകുവാൻ ഗ്രാമ പഞ്ചായത്ത് സന്നദ്ധമായത്. ഗ്രാമ പഞ്ചായത്തിൽ കൊറോണ വൈറസ് വ്യാപനം ഇല്ലാതെ സംരക്ഷിക്കുന്നതിൽ അലോപ്പതി, ആയ്യൂർവേദ പ്രവർത്തങ്ങളുടെ കൂടെ ഹോമിയോ രംഗവും സജ്ജീവമാകുകയാണ്. മുഴുവൻ ആളുകൾക്കുമുള്ള മരുന്ന് ഹോമിയോ ഡോക്റ്റർ പ്രിൻസിയിൽ നിന്നും ഗ്രാമ പഞ്ചായത്ത്‌ പ്രഡിഡന്റ് വേങ്ങോട് മധു ഏറ്റുവാങ്ങി. വികസന ചെയർമാൻ മംഗലപുരം ഷാഫി, അംഗങ്ങളായ അജിത് കുമാർ, അജികുമാർ, സെക്രട്ടറി ജി. എൻ. ഹരികുമാർ എന്നിവർ പങ്കെടുത്തു.

Related Articles

Back to top button