IndiaLatest

ജമ്മു കശ്മീരില്‍ പുതിയ ലഫ്റ്റനന്റ് ഗവര്‍ണറെ നിയമിച്ചു

“Manju”

ശ്രീജ. എസ്

ദില്ലി: ജമ്മു കശ്മീരില്‍ പുതിയ ലഫ്റ്റനന്റ് ഗവര്‍ണറെ നിയമിച്ചു. ഗിരീഷ് ചന്ദ്ര മുര്‍മു രാജിവച്ച ഒഴിവില്‍ മനോജ് സിന്‍ഹയാണ് പുതിയ ഗവര്‍ണര്‍. ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമാണ് മനോജ് സിന്‍ഹ.

ഇന്നുതന്നെ ജമ്മു കശ്മീരിലേക്ക് തിരിക്കുമെന്ന് മനോജ് സിന്‍ഹ പ്രതികരിച്ചു. അനുച്ഛേദം 370 റദ്ദാക്കി ജമ്മുകശ്മീരിനെ കേന്ദ്രഭരണ പ്രദേശമാക്കിയതിന് ശേഷമുള്ള രണ്ടാമത്തെ ലഫ്റ്റനന്റ് ഗവര്‍ണറായാണ് മനോജ് സിന്‍ഹ ചുമതലയേല്‍ക്കുന്നത്. രാജിവച്ച ജി.സി. മുര്‍മുവിനെ സി.എ.ജി ആയി നിയമിച്ചേക്കും. രാജീവ് മെഹ്റിഷി സി.എ.ജി സ്ഥാനത്ത് നിന്ന് അടുത്തയാഴ്ച വിരമിക്കാനിരിക്കെയാണ് രാജി.

Related Articles

Back to top button