IndiaLatest

ആന്ധ്രപ്രദേശില്‍ കോളജുകള്‍ ഒക്ടോബര്‍ 15 ന് തുറക്കും

“Manju”

ശ്രീജ.എസ്

അമരാവതി: കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് അടച്ചിട്ട കോളജുകള്‍ ഒക്ടോബര്‍ 15 മുതല്‍ തുറന്നുപ്രവര്‍ത്തിക്കാന്‍ ആന്ധ്രപ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. കോളജ് തുറക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ഓഫിസ് തയ്യാറാക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് വിട്ടു.

കോളജുകളിലെ വിദ്യാര്‍ത്ഥികളില്‍ 90 ശതമാവും ഹാജരാവുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി ഉത്തരവ് നല്‍കി.

Related Articles

Back to top button