KeralaLatest

ജീവിതത്തില്‍ ദൃഢതയുള്ള വിശ്വാസം അനിവാര്യമാണ് – സ്വാമി ചൈതന്യ ജ്ഞാന തപസ്വി

“Manju”

പോത്തന്‍കോട് : ഓരോ വ്യക്തിയ്ക്കും സ്വന്തം ജീവിതത്തില്‍ ഒരു അടിയുറച്ച വിശ്വാസമുണ്ടാകണമെന്നും ആ വിശ്വാസത്തില്‍ ദൃഡതയുണ്ടാകുമ്പോളാണ് ഗുരുവിനെ അറിയുവാന്‍ കഴിയൂവെന്നും ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി. ഞായറാഴ്ച (14-04-2024) വൈകിട്ട് റിസര്‍ച്ച് സോണ്‍ ഡൈനിംഗ് ഹാളില്‍ നടന്ന തിരുവനന്തപുരം റൂറല്‍ ഏരിയയിലെ ലക്ഷ്മിപുരം, രത്നഗിരി, ശാന്തിഗിരി ജംഗ്ഷന്‍ എന്നീ യൂണിറ്റുകളുടെ സാംസ്കാരിക സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു സ്വാമി. കണ്ണൂര്‍ ഏരിയയില്‍ സാംസ്കാരിക സംഗമായി തുടങ്ങിയതാണ് ഈ സത്സംഗ പരിപാടിയെന്ന് ആമുഖമായി പറഞ്ഞു, ഇന്ന് അത് വിവിധ ഏരിയകളിലൂടെ കടന്ന് തിരുവനന്തപുരം റൂറല്‍ ഏരിയയില്‍ എത്തിനില്ക്കുന്നു. ഗുരുവിന്റെ വഴി വിഷമങ്ങളുടേതാണ്.. ഗുരു സ്വന്തം ജീവിതത്തെയും വിഷമതകളിലൂടെ അതിജീവിച്ചാണ് നമുക്ക് ഒരു മാര്‍ഗ്ഗം കാട്ടിത്തന്നിരിക്കുന്നത്. ആ വിഷമതകളാണ് നമ്മെ ഉയര്‍ച്ചയിലേക്ക് നയിക്കുന്നത്. ഇത് ജീവന്റെ ശുദ്ധീകരണ മാര്‍ഗ്ഗമാണ്. ഗുരുവചനങ്ങളും ജീവിതവും ലളിതമായി പൂവും മുള്ളും എന്ന ഗ്രന്ഥത്തെ ആസ്പദമാക്കി സ്വാമി വിശദീകരിച്ചു. സദസ്സിനോട് ചോദ്യവും ഉത്തരവുമായി ഏവരേയും ഗുരുസ്നേഹത്തിലേക്ക് അടുപ്പിച്ച് നിര്‍ത്തുന്നതായിരുന്നു സാംസ്കാരിക സംഗമം.

ജനനി ഗൗതമി ജ്ഞാനതപസ്വിനി സ്വാഗതം ആശംസിച്ച യോഗത്തില്‍ സ്വാമി ജനമോഹനന്‍ ജ്ഞാനതപസ്വി അദ്ധ്യക്ഷനായിരുന്നു.  ജനനി കൃപ ജ്ഞാന തപസ്വിനി, ജനനി പ്രാര്‍ത്ഥന ജ്ഞാന തപസ്വിനി എന്നിവര്‍ സാന്നിദ്ധ്യമായിരുന്നു.  സ്വാമി ജ്യോതിര്‍പ്രഭ ജ്ഞാന തപസ്വി സാംസ്കാരിക സംഗമത്തില്‍ പങ്കെടുത്ത ഏവര്‍ക്കും കൃതജ്ഞതയര്‍പ്പിച്ചു.

എല്ലാ ഞായറാഴ്ചകളിലും നവഒലി ജ്യോതിര്‍ദിനവുമായി ബന്ധപ്പെട്ട് വൈകുന്നേരം 4 മണിക്ക് റിസര്‍ച്ച് സോണ്‍ ഡൈനിംഗ് ഹാളില്‍ യൂണിറ്റടിസ്ഥാനത്തില്‍ സാംസ്കാരിക സംഗമം നടന്നു വരുന്നു.

Related Articles

Back to top button