InternationalLatest

ബലി പെരുന്നാൾ ഈദുൽ അദ്ഹ ജൂലൈ 20 ചൊവ്വാഴ്ച -ഡോ. സാലിഹ് അൽ- ഉജൈരി

“Manju”

കുവൈത്ത്:  ബലി പെരുന്നാൾ ഈദുൽ അദ്ഹ ജൂലൈ 20 ചൊവ്വാഴ്ച ആയിരിക്കുമെന്ന് കുവൈത്തിലെ പ്രമുഖ ജ്യോതിശാസ്ത്രജ്ഞൻ ഡോ. സാലിഹ് അൽ- ഉജൈരി . ഈ വർഷം ദുൽ-ഹജ്ജ് ഒന്ന് ജൂലൈ 11 ഞായറാഴ്ചയായിരിക്കുമെന്നും അതനുസരിച്ച് ജൂലൈ 20 ചൊവ്വാഴ്ച ഈദ് അൽ-അദ്ഹ ആദ്യ ദിവസമായിരിക്കുമെന്നും ഉജൈരി പ്രസ്താവിച്ചു.
കുവൈറ്റ് വാർത്താ ഏജൻസിക്ക് നൽകിയ പത്രകുറിപ്പിലാണ് ഉജൈരി ഇകാര്യം അറിയിച്ചത്.  ജ്യോതിശാസ്ത്ര കലണ്ടറിന്റെ കണക്കുകൂട്ടലുകൾ പ്രകാരം കാണിക്കുന്നത് ജൂലൈ 11 ഞായറാഴ്ച, ദുൽ ഹജ്ജ് മാസത്തിന്റെ ആദ്യ ദിവസമായി മാറുമെന്നും അതനുസരിച്ച് 19 ന് തിങ്കളാഴ്ച അറഫാ ദിവസമാണെന്നും ചൊവ്വാഴ്ച 20 ന് ഈദുൽ അദ്ഹ ആയിരിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു.
ഈ മാസം, 1442 AH വർഷത്തേക്കുള്ള ഈദ് അൽ-അദയുടെ ആദ്യ ദിവസമായിരിക്കും, കൂടാതെ ഈദ് അൽ അദ്ഹ (ബലിപ്പെരുന്നാൾ പ്രാർത്ഥനയുടെ സമയം പുലർച്ചെ 5.16 ന് ആയിരിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

Related Articles

Back to top button