KeralaLatestThiruvananthapuram

സ്വര്‍ണവില വീണ്ടും റെക്കോര്‍ഡുകള്‍ ഭേദിച്ചു, ഗ്രാമിന് 5250 രൂപ

“Manju”

സിന്ധുമോള്‍ ആര്‍

‍ സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. പവന് 480 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 42,000 ആയി ഉയര്‍ന്നു. ഗ്രാമിന് 5250 രൂപയാണ് വില. ദേശീയ വിപണിയില്‍ 10 ഗ്രാം തനിത്തങ്കത്തിന് 56,143 രൂപയാണ് വില. അന്താരാഷ്ട്ര വിപണിയില്‍ സ്‌പോട്ട് ഗോള്‍ഡിന് 2,068.32 ഡോളറാണ് വില. ഇന്നലെയും ബുധനാഴ്ച്ചയും സ്വര്‍ണവില രണ്ട് വട്ടം ഉയര്‍ന്നിരുന്നു.

കഴിഞ്ഞ ജൂലൈ ആറിന് പവന് 35,800 രൂപയായിരുന്നു വില. എന്നാല്‍ പിന്നീട് സ്വര്‍ണവിലയില്‍ വലിയ വര്‍ധനവാണുണ്ടായത്. 6200 രൂപയാണ് കഴിഞ്ഞ ഒരു മാസത്തില്‍ വര്‍ധിച്ചത്. ജനുവരിയില്‍ ഒരു പവന് 29,000 രൂപയായിരുന്നു വില. ഗ്രാമിന് 3,625 രൂപയും. ഈ വര്‍ഷം മാത്രം 13,000 രൂപയാണ് കൂടിയത്.

കൊവിഡ് കേസുകള്‍ ഉയരുന്നതും അമേരിക്ക- ചൈന ബന്ധം വഷളായതും സ്വര്‍ണവിലയെ ബാധിക്കുന്നുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം മൂലം ആഗോള തലത്തില്‍ പ്രതിസന്ധി രൂക്ഷമാകുന്നുണ്ട്. ഇതേ തുടര്‍ന്ന് സ്വര്‍ണത്തില്‍ നിക്ഷേപം കൂടുന്ന സാഹചര്യമാണ് നിലവിലുള്ളത്. കഴിഞ്ഞ വര്‍ഷം മുതല്‍ ഇന്ത്യയിലെ സ്വര്‍ണ ഇറക്കുമതി തുടര്‍ച്ചയായി കുറയുകയാണ്. സാമ്പത്തിക മാന്ദ്യത്തിനൊപ്പം കൊവിഡ് വ്യാപനം കൂടി സ്വര്‍ണ വിപണിയെ ബാധിച്ചുവെന്നാണ് സൂചന. ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ (ഏപ്രില്‍- ജൂണ്‍ 2020) മാത്രം ഇറക്കുമതി 94 ശതമാനം കുറഞ്ഞിരുന്നു.

Related Articles

Back to top button