InternationalLatest

സാനിയ മിര്‍സയ്ക്ക് ഒസ്ട്രാവ ഓപ്പണ്‍ കിരീടം

“Manju”

ഒസ്ട്രാവ: കരിയറിലെ 43-ാം ഡബ്ല്യു ടി എ കിരീടം സ്വന്തമാക്കി ടെന്നിസ് താരം സാനിയ മിര്‍സ. സാനിയയുടെ 2021-ലെ ആദ്യ ടെന്നീസ് കിരീടമാണിത്. ഒസ്ട്രാവ ഓപെണ്‍ വനിതാ ഡബിള്‍സില്‍ ചൈനീസ് താരം ഷുവായി സാങ്ങിനൊപ്പമാണ് സാനിയയുടെ കിരീടനേട്ടം.

ഫൈനലില്‍ രണ്ടാം സീഡായ ഇന്‍ഡോ-ചൈനീസ് ജോഡി മൂന്നാം സീഡായ അമേരികയുടെ ക്രിസ്റ്റ്യന്‍-ന്യൂസിലാന്‍ഡിന്റെ റൗട് ലിഫെ സഖ്യത്തെ തോല്‍പിച്ചാണ് കിരീടം സ്വന്തമാക്കിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു വിജയം. മത്സരം ഒരു മണിക്കൂറും നാല് മിനിറ്റും നീണ്ടുനിന്നു. സ്‌കോര്‍: 6-3,6-2.

ഈ സീസനില്‍ സാനിയ മിര്‍സയുടെ രണ്ടാം ഫൈനലാണിത്. നേരത്തെ ക്ലെവ് ലാന്‍ഡ് ലേഡീസ് ഓപെണില്‍ ഫൈനലിലെത്തിയിരുന്നു. അമേരികന്‍ താരം ക്രിസ്റ്റ്യന്‍ മക്ഹെയ്ല്‍ ആയിരുന്നു അന്ന് ഡബിള്‍സ് പങ്കാളി.

Related Articles

Back to top button