IndiaLatest

രാജ്യത്തെ കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലായി ജി.സി.മുര്‍മുവിനെ നിയമിച്ചു.

“Manju”

ന്യൂഡല്‍ഹി : ജമ്മു കശ്മീര്‍ മുന്‍ ലഫ്. ഗവര്‍ണര്‍ ജി.സി മുര്‍മു പുതിയ കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍. രാജ്യത്തെ കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് മുര്‍മുവിനെ നിയമിച്ചു. നിലവിലെ സിഎജി രാജീവ് മെഹ്‌റിഷി വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ സിഎജിയായി മുര്‍മുവിനെ നിയമിച്ചത്.

ജമ്മു കശ്മീരിലെ ലഫ്റ്റനന്റ് ഗവര്‍ണറായിരുന്ന മുര്‍മു കഴിഞ്ഞ ദിവസം പദവി രാജി വെച്ചിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തിന് കേന്ദ്ര സര്‍ക്കാര്‍ പുതിയ ചുമതല നല്‍കിയത്. മുന്‍ കേന്ദ്ര മന്ത്രി മനോജ് സിന്‍ഹയെയാണ് പുതിയ ജമ്മു കശ്മീര്‍ ലഫ്. ഗവര്‍ണര്‍.

1985 ബാച്ചിലെ ഗുജറാത്ത് കേഡര്‍ ഐഎഎസ് ഓഫീസറാണ് മുര്‍മു. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിനൊപ്പം സേവനം അനുഷ്ടിച്ചിട്ടുണ്ട്. മോദി പ്രധാനമന്ത്രിയായ ശേഷം കേന്ദ്ര ധനകാര്യവകുപ്പിലെ ഉദ്യോഗസ്ഥനായി മുര്‍മുവിനെ നിയമിച്ചു.

Related Articles

Back to top button