KeralaLatest

കേരളത്തില്‍ സ്വര്‍ണ്ണ വില കുറഞ്ഞു

“Manju”

കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും കേരളത്തില്‍ സ്വര്‍ണ്ണ വില താഴേക്ക്. 22 കാരറ്റിന്റെ ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 20 രൂപ കുറഞ്ഞ് 4,460 രൂപയായി. എട്ടു ഗ്രാം സ്വര്‍ണ്ണത്തിന് ഇന്നത്തെ വിപണി വില 35,680 രൂപയാണ്. കഴിഞ്ഞ ദിവസത്തേക്കാള്‍ 160 രൂപയുടെ കുറവുണ്ട്.

24 കാരറ്റ് സ്വര്‍ണ്ണം ഒരു ഗ്രാമിന് 21 രൂപ കുറഞ്ഞ് 4,866 രൂപയായി. എട്ട് ഗ്രാമിന് 168 രൂപ താഴ്ന്ന് 38,928 രൂപയുമായി. തുടര്‍ച്ചയായ രണ്ട് ദിവസത്തെ വര്‍ധനയ്ക്ക് ശേഷം സംസ്ഥാനത്ത് കഴിഞ്ഞ ദിവസം സ്വര്‍ണ വില കുറഞ്ഞിരുന്നു.

വെള്ളിയാഴ്ച ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണ വില പവന് 35,840 രൂപയും ഗ്രാമിന് 4480 രൂപയുമായി. വ്യാഴാഴ്ച ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വര്‍ധിച്ചിരുന്നു. പവന് 36,080 രൂപയും ഗ്രാമിന് 4510 രൂപയുമായിരുന്നു ഇന്നലത്തെ വില.

Related Articles

Back to top button