IndiaLatest

പ്രതിരോധിക്കാന്‍ കഴിയാതെ നേതൃത്വം

“Manju”

കൊല്‍ക്കത്ത: ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ബി.ജെ.പി.യിലേക്കുപോയ സുവേന്ദു അധികാരി കൈക്കൂലി വാങ്ങുന്ന പഴയ ദൃശ്യങ്ങള്‍ ബിജെപിയെ വെട്ടിലാക്കുന്നു. 2016-ല്‍ സുവേന്ദു അധികാരിയും മുകുള്‍ റോയിയും കൈക്കൂലി വാങ്ങുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ ബിജെപിയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ വഴി പുറത്തുവിട്ടിരുന്നു. ഈ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് മുകുള്‍ റോയ് തൃണമൂല്‍ കോണ്‍ഗ്രസിനും മമതാ ബാനര്‍ജിക്കും കനത്ത തിരിച്ചടിനല്‍കി ബി.ജെ.പി. യില്‍ ചേരുന്നത്. 2016-ല്‍ പുറത്തുവന്ന കൈക്കൂലി ദൃശ്യങ്ങള്‍ ഇതോടെ ബി.ജെ.പി. യൂട്യൂബില്‍ നിന്നും നീക്കം ചെയ്തിരുന്നു.

Related Articles

Back to top button