KeralaKozhikodeLatest

പേരാമ്പ്ര ചേനായിയിൽ 75-കാരി കിണറ്റിൽ മരിച്ച നിലയിൽ

“Manju”

വി.എം.സുരേഷ്കുമാർ

വടകര : പേരാമ്പ്ര പഞ്ചായത്ത് ഒന്നാംവാർഡിലെ ചേനായിയിൽ 75-കാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.ചേനായി എളയാടത്ത് വീട്ടിൽ നീറ്റാറത്ത് ലീലാമ്മയാണ് മരിച്ചത്. രാത്രി വീട്ടിൽ ഉറങ്ങാൻ കിടന്ന ഇവരെ രാവിലെ കാണാത്തതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് സമീപത്തുള്ള ബന്ധുവീട്ടിലെ കിണറിൽ മരിച്ചതായി കണ്ടെത്തിയത്.

ഈവീട്ടിൽ ആളുണ്ടായിരുന്നില്ല.ലീലാമ്മയുടെ മകനടക്കം മൂന്ന് കുടുംബാംഗങ്ങൾക്ക് കോവിഡ് പോസിറ്റീവായിരുന്നു. രണ്ടുദിവസംമുമ്പ് നടത്തിയ കോവിഡ് പരിശോധനയിൽ ഇവർക്ക് മാത്രം നെഗറ്റീവായിരുന്നു. എല്ലാവരും വീട്ടിൽത്തന്നെ തുടരുകയായിരുന്നു.

കുടുംബാംഗങ്ങൾക്ക് കോവിഡ് വന്നതിനാൽ ലീലാമ്മ മാനസിക പ്രയാസത്തിലായിരുന്നെന്ന്‌ ബന്ധുക്കൾ പറയുന്നു. പേരാമ്പ്രയിൽനിന്ന് എത്തിയ അഗ്നിരക്ഷാസേനയാണ് മൃതദേഹം പുറത്തെടുത്തത്. പേരാമ്പ്ര പോലീസ് ഇൻക്വസ്റ്റ് നടത്തി. മകൻ: പുഷ്പരാജ്. മരുമകൾ: രാഖി.

 

Related Articles

Back to top button