InternationalLatest

ഉറക്കം പോകാൻ പല നിറത്തില്‍ ലേസര്‍ ലൈറ്റുകള്‍ തെളിച്ച്‌ ചൈനീസ് ഹൈവേ

“Manju”

രാത്രികാലത്ത് വാഹനമോടിക്കുന്ന ഡ്രൈവര്‍മാരുടെ സുരക്ഷ കണക്കിലെടുത്ത് ടേക്ക് എ ബ്രേക്ക് പോലുള്ള ഉദ്യമങ്ങള്‍ നാം കണ്ടിട്ടുണ്ട് .രാത്രികാല ഡ്രൈവിങ്ങില്‍ ഡ്രൈവറുടെ ക്ഷീണം മാറ്റാനുള്ള ഒരു ഐഡിയയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് . റോഡിന്റെ മുകളിലൂടെ പല വര്‍ണങ്ങളിലുള്ള ലേസര്‍ ലൈറ്റുകള്‍ നല്‍കിയാണ് രാത്രികാല യാത്രകളില്‍ ഡ്രൈവര്‍മാര്‍ക്ക് ഉറക്കം വരുന്നത് തടയാന്‍ ശ്രമിച്ചിരിക്കുന്നത്. പല നിറത്തിലുള്ള പ്രകാശങ്ങള്‍ തിളങ്ങുന്നത് കാണുന്നതിലൂടെ ഡ്രൈവറുടെ ക്ഷീണം ഒരുപരിധി കുറയ്ക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തലുകള്‍. എന്നാല്‍, ഈ ലൈറ്റുകള്‍ തിളങ്ങി നില്‍ക്കുന്നതിലൂടെ ഡ്രൈവറുടെ ശ്രദ്ധ ഇതിലേക്ക് തിരിയുകയും അപകട സാധ്യത വര്‍ധിക്കുകയും ചെയ്യാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല.

ഈ ലൈറ്റുകളുടെ പ്രകാശം ഉറക്കക്ഷീണം മാറ്റുകയും രാത്രിയാത്രയില്‍ കൂടുതല്‍ ഉണര്‍വ്വ് നല്‍കുകയും ചെയ്യുന്നുണ്ടെന്നാണ് ആളുകള്‍ അഭിപ്രായപ്പെടുന്നത്. ‘സയന്‍സ് ഗേള്‍എന്ന എക്സ് ഹാന്‍ഡിലിലൂടെയാണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

ചൈനീസ് ഹൈവേയില്‍ ലേസര്‍ ലൈറ്റുകള്‍ ഉപയോഗിച്ച്‌ ഡ്രൈവര്‍മാര്‍ ഉറക്കത്തിലേക്ക് വഴുതിവീഴുന്നത് ഒഴിവാക്കാനുള്ള മാര്‍ഗമെന്ന കുറിപ്പോടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി ആളുകളാണ് പോസ്റ്റ് ലൈക്ക് ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്തിട്ടുള്ളത്.പ്രധാനമായും ചുവപ്പ്, നീല, പച്ച എന്നീ നിറങ്ങളിലുള്ള ലേസര്‍ ലൈറ്റുകളാണ് ഉപയോഗിച്ചിരിക്കുന്നത്.

Related Articles

Back to top button