ഹരീഷ് റാം
ലോക് ഡൗണ്‍ മൂലം സംസ്ഥാനത്തിനുണ്ടായ സാമ്പത്തിക പ്രശ്നങ്ങളെ നേരിടാന്‍ പുനരുജ്ജീവന പദ്ധതി തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കൃഷി, വ്യവസായം, മൃഗസംരക്ഷണം, ഐടി, ഫിഷറീസ്, ടൂറിസം തുടങ്ങിയ മേഖലകളിലെ പ്രതിസന്ധികള്‍ മറികടക്കണം. ഇതിനായി അതതു മേഖലകളിലെ വിദഗ്ധരുമായി ചര്‍ച്ചചെയ്ത് പുനരുജ്ജീവന പദ്ധതി തയാറാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.