പോത്തന്‍കോട് : സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ട് ഗുരു വിഭാവനം ചെയ്ത ആശയത്തിന്റെ പ്രതിഫലനമായി ശാന്തിഗിരി ആശ്രമത്തില്‍ ബ്രഹ്മചാരിണികളായി കര്‍മ്മം ചെയ്തു വന്ന ഇരുപത്തിരണ്ട് പെൺകുട്ടികളെ ഗുരുകൽപ്പന പ്രകാരം ആശ്രമത്തിന്റെ സന്ന്യാസിസംഘത്തിലെ അംഗങ്ങളായി നിയോഗിക്കുന്നതിന് ഇന്ന് (15/10/2023 ഞായറാഴ്ച) ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു. ബ്രഹ്മചാരിണിമാരായ വത്സല കെ വി, സ്വയംപ്രഭ ബി എസ്, അനിത എസ്, ലിംഷ കെ, സജിത പി എസ്, മംഗളവല്ലി സി ബി, പ്രിയംവദ ആർ എസ്, ഡോ. റോസി നന്ദി, ഷൈബി എ എൻ, ജയപ്രിയ പി വി, ശാലിനി പൃഥ്വി, ഗുരുചന്ദ്രിക വി, കൃഷ്ണപ്രിയ എ, വന്ദിത ബാബു, വന്ദിത സിദ്ധാർത്ഥൻ, സുകൃത എ., കരുണ. എസ്.എസ്, കരുണ പി.കെ , രജനി ആർ എസ്, പ്രസന്ന സി വി, ആനന്ദവല്ലി ബി എം, ഡോ. നിതു പി സി, എന്നിവരെയാണ് പുതിയ അംഗങ്ങളായി ശുപാര്‍ശ ചെയ്തിട്ടുളളത്. ഈ വരുന്ന ഒക്ടോബര്‍ 24 ചൊവ്വാഴ്ചയാണ് സന്യാസദീക്ഷ വാര്‍ഷികം. പ്രാർത്ഥന സങ്കല്പങ്ങൾക്ക് ഇന്ന് തുടക്കമായി.