IndiaLatestThiruvananthapuram

മീനുവിന് താങ്ങായി അനന്തപുരി ജവാൻസ്‌

“Manju”

സ്റ്റാഫ് റിപോര്‍ട്ടര്‍

തിരുവനന്തപുരം :അനന്തപുരി ജവാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ചികിത്സാ സഹായം മീനുവിന് നല്‍കി.  ഇരുവൃക്കകളും തകരാറിലായി ചികിത്സയ്ക്കായി പണം കണ്ടെത്താനാവാതെ വിഷമിച്ച കാട്ടാക്കട തൂങ്ങാംപാറ ശശികുമാറിന്റെ മകള്‍ മീനുവിനുവേണ്ടിയാണ് ജവാന്‍മാര്‍ ഒരുമിച്ചത്. സി.ആര്‍.പി.എഫ് സര്‍വ്വീസിലുള്ളവരും വിരമിച്ചവരും ചേര്‍ന്ന് രൂപീകരിച്ച ചാരിറ്റബിള്‍ ട്രസ്റ്റാണ് അനന്തപുരി ജവാന്‍സ്.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ രാജ്യംകാക്കുന്ന  സി.ആര്‍.പി.എഫ് ജവാന്‍മാര്‍ അവരുടെ ശമ്പളത്തില്‍ നിന്ന് ഒരു വിഹിതം നല്‍കിയാണ് ഇതിനായി തുക കണ്ടെത്തിയത്. രാവിലെ 11.00 മണിക്ക് കാട്ടാക്കട തൂങ്ങാംപാറയിലുള്ള മീനുവിന്റെവസതിയിലെത്തി തുക കൈമാറി. അനന്തപുരി ജവാൻസ്‌ പ്രസിഡന്റ്  റ്റി സുരേഷ്, ട്രഷറർ ഷിബു, എക്സിക്യൂട്ടീവ് അംഗം വിഷ്ണു പ്രസാദ്, ഗോപകുമാർ, വിശാൽ, ബിജു കുമാർ, പ്രദീപ്, ജോൺ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

https://www.facebook.com/143777112452758/videos/1809096539230359

 

Related Articles

Back to top button