IndiaInternationalLatest

ലോകമെമ്പാടും ക്രൈസ്തവര്‍ ഇന്ന് ക്രിസ്തുമസ് ആഘോഷിക്കുന്നു.

“Manju”

സിന്ധുമോൾ. ആർ

ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശവുമായി ഇന്ന് ലോകമെമ്പാടും ക്രിസ്തുമസ് ആഘോഷിക്കുന്നു. കോവിഡ് പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണത്തെ ക്രിസ്തുമസ് ആഘോഷം. കോവിഡ് സാഹചര്യത്തിലും ആഘോധങ്ങള്‍ക്ക് തെല്ലും മങ്ങലേല്‍പ്പിക്കാതെയാണ് ഇത്തവണയും ഓരോ വിശ്വാസിയുടെയും ക്രിസ്തുമസ് ആഘോഷം.

പുല്‍ക്കൂടൊരുക്കിയും നക്ഷത്രങ്ങള്‍ തൂക്കിയും സമ്മാനങ്ങള്‍ കൈമാറിയും നന്മകള്‍ കൈമാറുകയാണ് ജനങ്ങള്‍. അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വവും ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനവും ആശംസിച്ചാണ് ഓരോ വിശ്വാസിയും ക്രിസ്തുമസ്സിന്റെ സന്ദേശം ഉള്‍ക്കൊള്ളുന്നത്. വീടുകളിലും പള്ളികളിലുമെല്ലാം പുല്‍ക്കൂടുകളും ക്രിസ്തുമസ് ട്രീയും നക്ഷത്രങ്ങളും ഒരുക്കിയിട്ടുണ്ട്. ക്രിസ്തുമസ് ആഘോഷങ്ങളില്‍ പ്രധാനമാണ് രാത്രിയിലെ കരോള്‍ സംഘങ്ങള്‍. ജാതിമത ചിന്തകള്‍ക്കപ്പുറം ആശംസകള്‍ പറഞ്ഞും സമ്മാനങ്ങള്‍ കൈമാറിയും ലോകമെങ്ങും ക്രിസ്മസ് ആഘോഷിക്കുകയാണ്.

Related Articles

Back to top button