International

നിയന്ത്രണം വിട്ട ചൈനീസ് റോക്കറ്റ് ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചു

“Manju”

ബെയ്ജിങ്: ഒടുവിൽ അത് ഭൂമിയിൽ പതിച്ചു. നിയന്ത്രണം വിട്ട ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടങ്ങൾ ഏറെ ആശങ്കയ്‌ക്കിടയാക്കിയെങ്കിലും ഒടുവിൽ സമുദ്രത്തിൽ വന്ന് പതിച്ചതോടെ വ്യാകുലതകൾക്ക് വിരാമമായി. ശനിയാഴ്ച രാത്രി 12.45ഓടെയായിരുന്നു റോക്കറ്റ് ഭൂമിയിൽി തിരികെ പതിച്ചത്.

ബഹിരാകാശ നിലയത്തിലേക്ക് വിക്ഷേപിച്ച ചൈനയുടെ കൂറ്റൻ റോക്കറ്റിന്റെ അവശിഷ്ടങ്ങൾ ഏതുനിമിഷവും ഭൂമിയിൽ പതിക്കുമെന്നായിരുന്നു ശാസ്ത്രലോകത്തിന്റെ മുന്നറിയിപ്പ്. ജനവാസ മേഖലയിലേക്ക് പതിച്ചാൽ വലിയ അപകടങ്ങൾക്കും ഇത് കാരണമാകുമായിരുന്നു. എന്നാൽ ശനിയാഴ്ച രാത്രിയോടെ റോക്കറ്റിന്റെ അവശിഷ്ടങ്ങൾ ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചു. ഇക്കാര്യം യുഎസിലേയും ചൈനയിലേയും അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.

ചൈനയുടെ 23 ടൺ ലോംഗ് മാർച്ച് 5ബി എന്ന റോക്കറ്റാണ് ബഹിരാകാശനിലയത്തിലെത്താതെ തിരികെ പതിച്ചത്. ജൂലൈ 24നായിരുന്നു റോക്കറ്റ് വിക്ഷേപിച്ചത്. ചൈനയുടെ ഹനാൻ ദ്വീപിൽ നിന്ന് വിക്ഷേപിച്ച റോക്കറ്റിന്റെ നിയന്ത്രണം കൈവിട്ടതായി അടുത്ത ദിവസങ്ങളിൽ തന്നെ റിപ്പോർട്ടുകൾ പുറത്തുവരികയും ചെയ്തിരുന്നു.

അതേസമയം റോക്കറ്റിന്റെ അവശിഷ്ടങ്ങൾ ഭൂമിയിലേക്ക് തിരിച്ച് വരുന്നതിന്റെ ദൃശ്യങ്ങൾ ജനങ്ങൾ മൊബൈലുകൾ പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചു. നീലയും മഞ്ഞയും ചുവപ്പും നിറത്തിൽ ആകാശത്ത് സഞ്ചരിക്കുന്ന അത്ഭുത വസ്തുവിന് സമാനമായാണ് റോക്കറ്റിനെ പലരും വിലയിരുത്തിയത്. ചൈനീസ് റോക്കറ്റ് നിയന്ത്രണം വിട്ട് പതിക്കുന്നതാണെന്ന യാഥാർത്ഥ്യം പലരും തിരിച്ചറിഞ്ഞില്ല.

Related Articles

Back to top button