KeralaLatestThiruvananthapuram

തിരുവനന്തപുരത്ത് കടലാക്രമണം അതിരൂക്ഷം

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം : തീരപ്രദേശങ്ങളില്‍ കടലാക്രമണം അതിരൂക്ഷമായി. ശംഖുംമുഖത്തിന്റെ തീരംകൂടി കടലെടുത്തു. രണ്ട് വള്ളം ഒഴുകിപ്പോയി. വലിയതുറ, പൂന്തുറ, ബീമാപള്ളി എന്നിവിടങ്ങളിലും സ്ഥിതി അപകടകരമാണ്. ശക്തമായ തിരമാലകള്‍ക്കൊപ്പം കടല്‍ക്കാറ്റും രൂക്ഷമാണ്. നാല് വീട് പൂര്‍ണമായും രണ്ട് വീട് ഭാഗികമായും തകര്‍ന്നു. അടുത്ത ദിവസങ്ങളിലായി 11 വീടാണ് ഇവിടെ തകര്‍ന്നത്. ശംഖുംമുഖം ചെറുവെട്ടുകാട്ടാണ് നാലു വീട് പൂര്‍ണമായി തകര്‍ന്നത്. ഫിലോമിന, ബിജു, മേബിള്‍, ഷാനവാസ് എന്നിവരുടെ വീടുകളാണ് പൂര്‍ണമായി തകര്‍ന്നത്.അമലോല്‍ഭവം, ജിനി സ്റ്റാലിന്‍ എന്നിവരുടെ വീട് ഭാഗികമായി തകര്‍ന്നു.

ചെറിയതുറ ബീമാപള്ളി പ്രദേശങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. നൂറോളം വീട് ഭീഷണിയിലാണ്. പൂന്തുറ, ചേരിയാമുട്ടം, നടുത്തറ എന്നീ സ്ഥലങ്ങളിലും ശക്തമായ കടലാക്രമണമുണ്ട്. ഒരു കിലോമീറ്ററോളമുള്ള കടല്‍ഭിത്തികള്‍ തകര്‍ച്ചാഭീഷണിയിലാണ്. തിരകള്‍ മണ്ണ് വലിച്ചെടുക്കുന്നതിനാല്‍ ഭിത്തി താഴ്ന്നിട്ടുണ്ട്.
ആദ്യവരിയിലുള്ള വീടുകളില്‍ വെള്ളം കയറി. സംരക്ഷണത്തിനായി വച്ച മണല്‍ച്ചാക്കുകളും ഒഴുകി പോയി. തീരത്ത് കിടന്ന വള്ളങ്ങള്‍ക്കും കേട് പറ്റി. മിക്കവരും ദുരിതാശ്വാസക്യാമ്പുകളിലേക്ക് മാറി. സര്‍ക്കാര്‍ വേണ്ട നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. ആര്‍ഡിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെത്തിയശേഷമാണ് നാട്ടുകാര്‍ പിരിഞ്ഞുപോയത്.

Related Articles

Check Also
Close
Back to top button