IndiaLatestSports

ജീവിതത്തിന്റെ റിങ്ങില്‍ പൊരുതി ബോക്​സിങ്​ മെഡല്‍ ജേതാവ്​

“Manju”

ജോലി പാർക്കിങ്​ ഫീ പിരിവ്​​ -ജീവിതത്തിന്‍റെ റിങ്ങിൽ പൊരുതി ഈ ബോക്​സിങ്​ മെഡൽ ജേതാവ്​ | National School Boxing Medalist Working As Parking Assistant To Sustain Family | Madhyamam

ന്യൂഡല്‍ഹി: രാജ്യത്തിനായി കായിക രംഗത്ത്​ ഒരുപാട്​ നേട്ടങ്ങള്‍ എത്തിപ്പിടിക്കേണ്ട താരങ്ങള്‍ ജീവിത പ്രാരാബ്​ധം കൊണ്ട്​ മറ്റ്​ പല ജോലികളും ചെയ്​ത്​ ജീവിതം പുലര്‍ത്തുന്ന വാര്‍ത്തകള്‍ നാം വായിക്കാറുണ്ട്​. അക്കൂട്ടത്തിലെ ഏറ്റവും പുതിയ അംഗമാണ്​ ചണ്ഡിഗഢില്‍ നിന്നുള്ള യുവ ബോക്​സറായ ഋതു. ദേശീയ സ്​കൂള്‍ ബോക്​സിങ്ങില്‍ വെങ്കല മെഡല്‍ ജേതാവായ ഋതു ഇപ്പോള്‍ ഒരു പാര്‍ക്കിങ്​ അറ്റന്‍ഡന്‍റ്​ ആയാണ്​ ജോലി ചെയ്യുന്നത്​. ശാസ്​ത്രി പാര്‍ക്ക്​ പ്രദേശത്താണ്​ പാര്‍ക്കിങ്​ ഫീ പിരിക്കുന്നത്​.
പത്താം ക്ലാസില്‍ പഠിക്കു​മ്പോള്‍ ബോക്​സിങ്ങില്‍ താല്‍പര്യം തോന്നിത്തുടങ്ങിയയ ഋതു സംസ്​ഥാന, ദേശീയ തലത്തിലുള്ള ടൂര്‍ണമെന്‍റുകളില്‍ പ​ങ്കെടുത്തിട്ടുണ്ട്​. ബോക്​സിങ്ങിന്​ പുറമേ വേളിബാളിലും ഗുസ്​തിയിലും 23കാരി മികവ്​ തെളിയിച്ചു.
‘പിതാവിന്​ സുഖമില്ലാതായയേതയാടെ കുടുംബം പുലര്‍ത്താന്‍ കൂലിപ്പണിക്ക്​ പോകേണ്ടതായി വന്നു. എന്‍റെ കോച്ചിനോട്​ സഹായം ചോദിച്ചെങ്കിലും സീനിയര്‍ തലത്തില്‍ കളിക്കാനായി പിന്തുണ ലഭിക്കാന്‍ പ്രയാസമായിരിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി’ -കായിക രംഗം വിടാനുണ്ടായ കാരണം ഋതു വിശദീകരിച്ചു.
‘എനിക്ക്​ പഠനം വര ഉപേക്ഷിക്കേണ്ടി വന്നു. സ്​പോട്​സ്​ ക്വോട്ടയില്‍ എനിക്ക്​ സ്​കോളര്‍ഷിപ്പോ അല്ലെങ്കില്‍ ജോലിയോ ലഭിച്ചില്ല. അതുകൊണ്ട്​ ബോക്​സിങ്​ ഉപേക്ഷിക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു’ -ഋതു പറഞ്ഞു. അധികൃതരുടെ സഹായം ലഭിച്ചാല്‍ രാജ്യത്തിന്​ വേണ്ടി കളിക്കാനും  ഒളിമ്പിക്​ മെഡലിനായി ശ്രമിക്കാനും ഋതുവിന്​ താല്‍പര്യമുണ്ട്​.
ഒളിമ്ബിക്​സ്​ ബോക്​സിങ്ങില്‍ 23കാരിയായ അസം സ്വദേശിനി ലവ്​ലിന ബോര്‍ഗോഹെയ്​ന്‍ വെങ്കലം സ്വന്തമാക്കിയിരുന്നു. വിജേന്ദര്‍ സിങ്ങിനും (2008) മേരി കോമിനും (2012) ശേഷം ഒളിമ്ബിക്​ മെഡല്‍ നേടുന്ന മുന്നാമത്തെ ബോക്​സറായിരുന്നു ലവ്​ലിന.

Related Articles

Back to top button