KeralaLatestMalappuram

കോവിഡ് ബാധിച്ച് മരിച്ച ക്രിസ്തീയ മത വിശ്വാസിയുടെ മൃതദേഹം സംസ്കരിച്ച് യൂത്ത് ലീഗ് വൈറ്റ്ഗാർഡ് വളണ്ടിയർമാർ ശ്രദ്ധേയരായി

“Manju”

അനൂപ് എം സി

ചെർക്കള:കോവിഡ് ബാധിച്ച് മരിച്ച ക്രിസ്തീയ സമുദായ വിശ്വാസിയുടെ മൃതദേഹം സംസ്കരിക്കാൻ നേതൃത്വം നൽകി യൂത്ത് ലീഗ് പ്രവർത്തകർ ശ്രദ്ധേയരായി. വിദ്യാന ഗർ പന്നിപ്പാറ സ്വദേശിനിയായ അസസ് ഡിസൂസ (80) യാണ് കഴിഞ്ഞ ദിവസം കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ട്രൂ നാറ്റ് പരിശോധനയിൽ ഇവർക്ക് കോ വിഡ് സ്ഥിരീകരിച്ചിരുന്നു’ തുടർന്ന് കോ വിഡ് പ്രൊട്ടോക്കോൾ പ്രകാരം സംസ്കാരം നടത്തി.എന്നാൽ മരിച്ച അസെസ് ഡിസൂസയുടെ മക്കളും കുടുംബങ്ങളും ക്വാറൻറ യി നി ലാ യ തി നെ തുടർന്ന് ചെങ്കള പഞ്ചായത്തിലെ യൂത്ത് ലീഗ് പ്രവർത്തകർ യാതൊരു മടിയും കൂടാതെ ആ ദൗത്യം ഏറ്റെടുക്കുകയായിരുന്നു’ മരിച്ച അസെസ് ഡിസൂസയുടെ കുടുംബം ചെങ്കള പഞ്ചായത്തിലെ സിവിൽ സ്റ്റേഷൻ വാർഡിലാണ് താമസം. ഇവരുടെ ഭർത്താവ് വില്യം ക്രാസ്റ്റ വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ടിരുന്നു.

മക്കൾ: ജോൺ ക്രാസ്റ്റ’ പീറ്റർ ക്രാസ്റ്റ: സലിൻ ക്രാസ്റ്റമാഗ്ദലിൻ ക്രാസ്റ്റ’ഐഡിൻക്രാസ്റ്റ, കാർമ്മൽ ക്രാസ്റ്റ’ ഇനാക് ക്രാസ്റ്റ എന്നിവർ കഴിഞ്ഞ 10 ദിവസത്തോളമായി ക്വാറൻറ യിനിലാണ്. മറ്റു മക്കളായ ബെഞ്ചമിൻ ക്രാസറ്റ, സ്റ്റാൻലി ക്രിസ്റ്റ എന്നിവർ നേരത്തെ മരണപ്പെട്ടിരുന്നു. സാമൂഹിക പ്രതിബദ്ധത ഊട്ടിയുറപ്പിച്ച് യൂത്ത് ലീഗ് പ്രവർത്തകർ മൃതദേഹം സംസ്കരിക്കാൻ നേതൃത്വം നൽകിയത് മത സൗഹാർദത്തിന്റെ മഹനീയ മാതൃകയായി.

ചെങ്കള പി.എച്ച്സിയിലെ ജെ.എച്ച്.ഐമാരായ രാജേഷ് സുധീഷ് എന്നിവരുടെ മേൽനോട്ടത്തിൽ കാസർകോട് റെയിൽവേ സ്റ്റേഷൻ റോഡിലെ ഔവർ ബി ലോവേർ സ് ചർച്ചിൽ നടന്ന സംസക്കാര ശുശ്രൂഷക്ക് റവ.ഫാദർ സന്തോഷ് ലോ ബോ നേതൃത്വം നൽകി. യൂത്ത് ലീഗ് വൈറ്റ്ഗാർഡ് മണ്ഡലം ക്യാപ്റ്റൻ അബൂബക്കർ കരുമാനം, ചെങ്കള പഞ്ചായത്ത് ക്യാപ്റ്റൻ ഗഫൂർ ബേവിഞ്ച, സി.സലീം ചെർക്കള അബ്ദുൽ ഖാദർ സിദ്ധ| ഫൈസൽ പൈച്ചു ചെർക്കള, ഫൈസൽ ചെമനാട് എന്നിവരാണ മതേതരത്വത്തിന്റെ മഹനീയ മാതൃകയുമായി പ്രതിസന്ധി ഘട്ടത്തിലും മഹാമാരിയെ ഭയക്കാതെ സംസ്കാര ചടങ്ങ് നടത്തിയത്.

 

Related Articles

Back to top button